ടിപി ചന്ദ്രശേഖരൻ വധ കേസിലെ പ്രതികൾക്ക് സിപിഐഎം ഫൈവ് സ്റ്റാർ സൗകര്യങ്ങൾ നൽകി: വി ഡി സതീശൻ.

ടിപി ചന്ദ്രശേഖരൻ വധ കേസിലെ പ്രതികൾക്ക് സിപിഐഎം ഫൈവ് സ്റ്റാർ സൗകര്യങ്ങൾ നൽകുന്നുവെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാവിത സൗകര്യങ്ങളും ഈ കുലപതികൾക്ക് നൽകുന്നു.

 

ടിപി ചന്ദ്രശേഖരൻ വധ കേസിലെ പ്രതികൾക്ക് സിപിഐഎം ഫൈവ് സ്റ്റാർ സൗകര്യങ്ങൾ നൽകുന്നുവെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാവിത സൗകര്യങ്ങളും ഈ കുലപതികൾക്ക് നൽകുന്നു. അവർക്ക് ആവശ്യമുള്ള മദ്യം മയക്കുമരുന്ന് മൊബൈൽ ഫോൺ ഇഷ്ടമുള്ള ഭക്ഷണം എന്നീ സൗകര്യങ്ങൾ ജയിലിൽ തന്നെ ലഭ്യമാക്കുന്നു എന്ന് സതീശൻ ആരോപിച്ചു.

“അവരാണ് ഭക്ഷണത്തിന്റെ മെനു തീരുമാനിക്കുന്നത്. ആരെയും ഭേന്ധപെടാനായി മൊബൈൽ ഫോൺ. അക്ഷരാർഥത്തിൽ പ്രതികൾ ജയിലിൽ അഴിഞ്ഞാടുകയാണ്. കെ കെ രാമ നിരവധി പ്രാവശ്യം ചോദിച്ചെങ്കിലും പ്രതികളുടെ പരോളിന്റെ വിവരങ്ങൾ അഞ്ചു മാസമായിട്ടും നൽകിയില്ല. ഒരു പ്രതികൾക്കും കൊടുക്കാൻ സാധിക്കാത്ത അത്രയും പരോളുകൾ പ്രതികൾക്കു നൽകി. പരോളിന്‌ പുറത്ത് പോയ കിർമാണി മനോജ് മയക്കു മരുന്ന് കേസിൽ പെടുകയും മറ്റൊരു പ്രതിയായ ടി കെ രജീഷിനെ കർണാടക പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടി സുനിയും മുഹമ്മദ് ഷാഫിയും സമാനമായ കേസുകളിൽ പ്രതികളാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതികളെ സിപിഎമ്മിനു ഭയമാണെന്നും അവരുടെ ഭീഷണിയെ തുടർന്നാണ് ഇത്തരം സൗകര്യങ്ങൾ സിപിഐഎം പ്രതികൾക്ക് ചെയ്തത് കൊടുക്കുന്നതെന്നും സതീശൻ ആരോപിച്ചു.