കനത്ത മഴയിൽ അയോദ്ധ്യ രാമക്ഷേത്രത്തിൽ ചോർച്ച അനുഭവപെട്ടതോടെ അതിർപ്ത്തി പരസ്യമാക്കി മുഖ്യ പൂജാരി സത്യേന്ദർദാസ്.
കുറച്ചു ദിവസമായി തുടരുന്ന കനത്ത മഴയാണ് ചോർച്ചയ്ക്ക് കാരണം.വെള്ളമൊഴുകിപോകാൻ കൃത്യമായ സംവിധാനമില്ലെന്നും സത്യേന്ദർദാസ് കുറ്റപ്പെടുത്തി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം അതിർപ്ത്തി രേഖപ്പെടുത്തിയത്.
ജനുവരിയിലാണ് രാമക്ഷേത്രം ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ബിജെപിയുടെ അഭിമാന നേട്ടം എന്ന രീതിയ്ക്ക് ഉയർത്തിപ്പിടിച്ച ഒന്നായിരുന്നു രാമക്ഷേത്രം. എന്നാൽ താഴത്തെ നിലയിൽ മാത്രമായിരുന്നു നിർമാണം പൂർത്തിയാക്കിയത്. അതിലാണ് ചോർച്ചയുണ്ടാവുന്നതെന്നാണ് ക്ഷേത്ര ട്രസ്റ് ചൂണ്ടിക്കാട്ടുന്നത്.