തിരുവനന്തപുരം: മലയിന്‍കീഴ് നിന്ന് തമിഴ്നാട്ടിലേക്ക് പോകവെയാണ് ദീപു സോമൻ നിഷ്ടൂരമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
സാധനങ്ങൾ വാങ്ങാൻ കൈയ്യിൽ പത്തുലക്ഷം രൂപ കരുതിയിരുന്നു. യാത്രമധ്യേ സുഹൃത്തായ യുവാവിനെ കാറിൽ തന്നോടൊപ്പം കയറ്റുമെന്നന്നാണ് കുടുംബത്തോട് പറഞ്ഞിരുന്നത്. സുഹൃത്ത് ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നോ എന്നതിൽ സ്ഥിതീകരണമായിട്ടില്ല.
കഴുത്തറുത്ത് കൊല്ലപ്പെട്ട രീതിയിലാണ് ദീപുവിനെ സ്വന്തം കാറിൽ കണ്ടെത്തിയത്. അസ്വാഭാവികമായി ഒരു കാർ വഴിമദ്ധ്യത്തിൽ ശ്രെധ്ധയിൽപെട്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടന്ന് കളിയിക്കാവിള പോലീസ് നടത്തിയ അന്വേഷണത്തിലാണ് 10 രൂപ നഷ്ട്ടപെട്ടു എന്ന വിവരം വ്യക്തമാകുന്നത്.
ദീപുവിനോട് കുറച്ച് നാളുകൾക്കു മുൻപ് ഒരു ഗുണ്ടാ സംഘം പണമാവശ്യപ്പെട്ടതായി വീട്ടുകാർ വെളിപ്പെടുത്തുന്നു. ഈ ഗുണ്ടാ സംഘത്തിന് മരണവുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.