പ്രതിപക്ഷ നേതാവാകാൻ ഒരുങ്ങി രാഹുൽ ഗാന്ധി. ഇതോടെ നീണ്ട 10 വർഷത്തിന്റെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. നാളെയായിരിക്കും ഔദ്ധ്യേഗിക പ്രഖ്യാപനം ഉണ്ടായിരിക്കുക.
കന്യാകുമാരി മുതൽ കാശ്മീർ വരെ… മണിപ്പൂർ മുതൽ മഹാരാഷ്ട വരെ നടന്നു തീർത്ത വഴികളിൽ ഇന്ത്യയ്ക്ക് ലഭിച്ചത് ജനകീയനായ പ്രതിപക്ഷ നേതാവിനെ… ‘വെറുപ്പ്’ എന്ന മൂന്നക്ഷരം വെറുപ്പിനെതിരെ മാത്രം പ്രയോഗിച്ചുകൊണ്ട് അയാൾ നേടിയത് കോടിക്കണക്കിന് ഹൃദയങ്ങളെ. ഭയമേതുമില്ലാതെയുള്ള നടത്തം, ആരെയും സന്തോഷിപ്പിക്കുന്ന ചിരി, ഉത്സാഹത്തോടുകൂടെയുള്ള വാക്പ്രയോഗം, ക്ഷമയുള്ള മുഖം… ഇതെല്ലം അവകാശപ്പെടാൻ ഈ ഒരു രാക്ഷ്ട്രീയക്കാരനല്ലാതെ ആർക്ക് സാധിക്കും.
പ്രതിപക്ഷമെന്നാൽ രാഹുൽ പക്ഷമെന്ന് ഇപ്പോൾ ആർക്കെങ്കിലും പറയാൻ സാധിക്കുന്നുണ്ടെങ്കിൽ, അത് അയാൾ സ്വയം നേടിയ വിജയമാണ്. ഇന്ത്യ സഖ്യമുണ്ടാകാനും, ഈ തെരഞ്ഞെടുപ്പിൽ സഖ്യത്തിന് ഇത്രയും വലിയ നേട്ടമുണ്ടാകാനും ബിജെപിയുടെ തോറ്റ വിജയം ആഘോഷിക്കപ്പെടുവാനും കാരണമായെങ്കിൽ,അതിൽ ഏറ്റവും കൂടുതൽ അധ്വാനിച്ചത് രാഹുൽ തന്നെയാണ്. 54 വയസ്സിന്റെ ചെറുപ്പത്തിൽ പപ്പു എന്ന പേര് ജനഹൃദയങ്ങൾ നിന്ന് തുടച്ചുമാറ്റി, ഇന്ത്യൻ പ്രധാനമന്ത്രി എന്ന് എഴുതിച്ചേർക്കാൻ രാഹുൽ നടത്തിയ പ്രയത്നത്തിനൊടുവിൽ ജയിച്ചത് ഇന്ത്യയാണ്. രാഹുലിനെ ഇഷ്ടപ്പെടാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയെ ഇഷ്ടപെടണമെന്നില്ല.
അധികാരത്തിന് വേണ്ടി കടിപിടികൂടുകയും അത് കിട്ടാതാകുമ്പോൾ പാർട്ടി ഉപേക്ഷിച്ച്, പ്രത്യയശാസ്ത്രവും ആദർശവും ഉപേക്ഷിച്ച് പോകുന്നവർക്ക് പാഠമായി എന്നും ഉയർത്തിക്കാട്ടാണ് പട്ടിയാപ്പീരാണ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയാകാൻ അദ്ദേഹം ഇഷ്ടപെടുന്നുണ്ടോ എന്നറിയില്ല. എന്നാൽ, ജനം ഉയർത്തിപ്പിടിക്കുന്ന പല പേരുകളിൽ ഒന്നാമത് രാഹുൽ ഗാന്ധി തന്നെയാണ്.
വെറുപ്പിന്റെ ഈ കാലഘട്ടത്തിൽ സ്നേഹത്തെ കുറിച്ച് ഇത്രയും വാചാലനായ ഒരു നേതാവ് ഈ കാലഘട്ടത്തിൽ ഉണ്ടാവില്ല. പാർലമെൻറ്റിൽ കത്തിലേറുമ്പോഴും, സാധാരണക്കാരുടെ ഇടയിൽ ഇറങ്ങിച്ചെല്ലുമ്പോഴും, കലാപനഗരങ്ങളിൽ ഓടിച്ചെല്ലുമ്പോഴും, പലപ്പോഴും രാഷ്ട്രീയക്കാരൻ എന്ന വേഷമഴിച്ചുവച്ച് അമ്മയോടും സഹോദരിയോടും സ്നേഹപ്രകടനം നടത്തുമ്പോളും ഉള്ളിലെരിയുന്ന കനൽ അദ്ദേഹത്തിന് ശക്തി നല്കുന്നുണ്ടാവാം. യഥാർത്ത രാഷ്ട്ര സ്‌നേഹിയായി അദ്ദേഹം മാറുന്നത് രാഷ്ട്രനിർമാണത്തിന് ഉന്നലേകിയ കുടുംബത്തിലെ അംഗമായിട്ടല്ല. മറിച്ച് രാഷ്ടത്തിനായി രാപ്പകൽ അധ്വാനിക്കുന്നത് കൊണ്ട് തന്നെയാണ്.
മത്സരിച്ച രണ്ട് മണ്ഡലത്തിലും നേടിയ വൻ ഭൂരിപക്ഷം അദ്ദേഹത്തിന് അർഹതപ്പെട്ടത് തന്നെയാണ്. ഇന്ത്യയെ നയിക്കുന്ന സ്ഥാനമാണ് പ്രധാനമന്ത്രിയ്‌ക്കെങ്കിൽ. ഇന്ത്യയ്ക്ക് വേണ്ടി ഉയരുന്ന പ്രധാന ശബ്‌ദമായി രാഹുൽ മാറുന്ന കാഴ്ച ഇനി ഇന്ത്യ കാണും. ജനാധിപത്യത്തിന്റെ മുഖ്യ പക്ഷമാകേണ്ട പ്രതിപക്ഷം ഇനി എത്രത്തോളം മുന്നേറുമെന്ന് കാണേണ്ടിയിരിക്കുന്നു. ഇനിമുതൽ സഭയിലെ ഏറ്റവും മുൻനിരയിൽ നിന്നാവും രാഹുലിന്റെ ശബ്ദം ഉയരുക.
എന്നാൽ ഇനി ഉണ്ടാവുന്ന വെല്ലുവിളിയാണ് പ്രധാനം. സഖ്യകഷികളെ ഒന്നിച്ചു നിർത്തി അധികാരത്തിലേയ്ക്കടുക്കുക എന്ന വെല്ലുവിളി. കഠിനമാണെങ്കിലും രാഹുൽ അത് നേടുമെന്ന് തന്നെ കരുതാം.. അതിനായി ചിലപ്പോൾ അധികാരം തന്നെ ത്യാഗം ചെയ്‌തെന്നും വന്നേക്കാം. എന്നാലും ഇന്ത്യയെ ഒന്നിപ്പിക്കാൻ കഠിനമായി പരിശ്രമിക്കുന്നവന് ഇന്ത്യയെന്ന സഖ്യകഷിയെ നിഷ്പ്രയാസം ഒന്നിച്ച് നിർത്താൻ കഴിയുമെന്ന് വിശ്വസിക്കാം…ഇന്ത്യ ഈ കൈകളിൽ ഭദ്രം…