കോട്ടയം: ട്രെയിനില്‍ യാത്രയ്ക്കിടെ വിദേശ വനിതയോട് ലൈംഗീകാതിക്രമം നടത്തിയ പാന്‍ട്രി ജീവനക്കാരന്‍ അറസ്റ്റില്‍. മധ്യപ്രദേശ് ബിന്‍ന്ദ് സ്വദേശിയായ ഇന്ദ്രപാല്‍ സിംഗാണ് (40) വിദേശ വനിതയ്ക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയത്.
കോട്ടയം റെയില്‍വേ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുനൈ – കന്യാകുമാരി എക്‌സ്പ്രസിലായിരുന്നു സംഭവം. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയെ തുടര്‍ന്നുണ്ടായഅന്വേഷണത്തിലാണ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ റെയില്‍വെ പോലീസ് പാന്‍ട്രി ജീവനക്കാരനെ പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.