സി ക്ലാസിലേക്ക് തരംതാഴ്ത്തി: കേരള ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് നടപടി

കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരം താഴ്ത്തി റിസർവ് ബാങ്കിൻറെ നടപടി. വായ്പാ വിതരണത്തിനടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

 

തിരുവനന്തപുരം: കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരം താഴ്ത്തി റിസർവ് ബാങ്കിൻറെ നടപടി. വായ്പാ വിതരണത്തിനടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

നബാർഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് റിസേർവ് ബാങ്ക് നടപടി സ്വീകരിച്ചിട്ടുള്ളത്. 25 ലക്ഷം രൂപയ്ക്ക് മുകളില്‍ ഇനി മുതല്‍ വ്യക്തിഗത വായ്പ നല്‍കരുതെന്നാണ് ബാങ്കിന് നൽകിയിരിക്കുന്ന നിർദേശം. നല്‍കിയ വായ്പ ഘട്ടങ്ങളായി തിരിച്ചുപിടിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

വിവിധ ശാഖകള്‍ക്ക് വായ്പ നിയന്ത്രണത്തില്‍ ബാങ്ക് കത്തയച്ചു. സി ക്ലാസ് പട്ടികയിലാണ് കേരളം ബാങ്ക് പുതിയ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

ഉയർന്ന തുകയുടേതായി നിലവില്‍ ഭവന, കാർഷികം അടക്കം മറ്റ് വായ്പകളാണ് കൂടുതല്‍ അതിനാല്‍ വ്യക്തിഗത വായ്പയ്ക്ക് 25 ലക്ഷം എന്ന പരിധി ബാധിക്കില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

നബാർഡിനെയാണ് കേരളാ ബാങ്കിൻറെ റാങ്കിങ് മാനദണ്ഡങ്ങള്‍ വിലയിരുത്താൻ റിസർവ് ബാങ്ക് കണ്‍ട്രോളിങ് അതോറിറ്റിയായി ഏർപ്പെടുത്തിയിരിക്കുന്നത്.