മലപ്പുറം:വിവാഹത്തില്‍നിന്ന് പിന്മാറിയതിനെത്തുടർന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിർത്ത് വരൻ. മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളിയിലാണ് സംഭവം.
എയർഗണ്‍ ഉപയോഗിച്ച് മൂന്ന് റൌണ്ട് വെടിയുതിർത്തു. വെടിവെയ്പ്പില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകർന്നിട്ടുണ്ട്. അബുതാഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം.
പ്രതിയെ കോട്ടയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.