പിൻവാതിൽ പൊളിച്ച് കയറി കള്ളന്മാർ: നഷ്ടമായത് മൂന്ന് ലക്ഷത്തിലധികം രൂപ

അമ്പലത്തറയിൽ ഹോൾസെയിൽ പച്ചക്കറി കടയിൽ വൻ മോക്ഷണം. മൂന്ന് ലക്ഷത്തി അറുപത്തായിരം രൂപയോളമാണ് കവർന്നത്.

 

തിരുവനന്തപുരം: അമ്പലത്തറയിൽ ഹോൾസെയിൽ പച്ചക്കറി കടയിൽ വൻ മോക്ഷണം. മൂന്ന് ലക്ഷത്തി അറുപത്തായിരം രൂപയോളമാണ് കവർന്നത്. കടയുടെ പിന്ഭാഗത്തി വാതിൽ കുത്തിപൊളിച്ച് അകത്ത് കടന്നതിനു ശേഷമായിരുന്നു മോക്ഷണം.

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭ്യമായിട്ടുണ്ട്. ഇന്നലെ ഒന്നരയോടെയാണ് മോഷണം. ഒന്നിലധികംപേർ ഈ മോഷണത്തിൽ പങ്കെടുത്തിട്ടുടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മുഖം മറച്ചുകൊണ്ടാണ് മോക്ഷണം നടത്തിയിരിക്കുന്നത്.
പൂന്തുറ പോലീസ് കേസിൽ കൊടുത്താൽ അന്വേഷണം നടത്തി വരുകയാണ്.