ഏറ്റവും കൂടുതൽ വിദ്യാസമ്പന്നർ തൊഴിൽ തേടി അലയുന്ന ഒരു സംസ്ഥാനമാണ് കേരളം എന്ന കാര്യം വിദേശത്ത് ചില തൊഴിൽ തട്ടിപ്പ് സംഘങ്ങളും കണ്ടുപിടിച്ചതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിക്രൂട്ടിംഗ് ഏജൻസി എന്ന് പറഞ്ഞുകൊണ്ട് വിദേശരാജ്യത്ത് ഇരുന്ന് കേരളത്തിലെ തൊഴിൽരഹിതരെ സ്വാധീനിക്കുന്ന ഏർപ്പാടാണ് നടക്കുന്നത്. വലിയ ശമ്പളം ഉറപ്പാണെന്നും ആധുനിക തൊഴിൽ സൗകര്യങ്ങൾ ഉണ്ട് എന്നും വിസ റെഡിയാണ് എന്നൊക്കെ പറഞ്ഞു കൊണ്ടാണ് ലൈനിൽ കിട്ടുന്ന കേരളീയരായ ചെറുപ്പക്കാരെ ഈ സംഘം വല വീശുന്നത്. ഇതുവരെ കേൾക്കാത്ത ചില രാജ്യങ്ങളുടെ തൊഴിൽ സാധ്യതകൾ ആണ് ഈ സംഘം അവതരിപ്പിക്കുന്നത്. തെയ്‌വാൻ തായ്‌ലൻഡ് കമ്പോഡിയ ലാവോസ് തുടങ്ങിയ രാജ്യങ്ങളിൽ തൊഴിൽ നിയമനത്തിനുള്ള വിസ പകർപ്പ് അയച്ചുകൊടുത്ത ശേഷം ലക്ഷക്കണക്കിന് രൂപ അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന സംവിധാനമാണ് ഇവർ നടത്തുന്നത്.
തട്ടിപ്പ് സംഘത്തിൻറെ നിർദ്ദേശപ്രകാരം വിദേശരാജ്യങ്ങളിൽ എത്തിക്കഴിഞ്ഞാൽ താൽക്കാലിക വിസയുടെ സൗകര്യം മാത്രമായിരിക്കും അവിടെ ഉണ്ടായിരിക്കുക. മാത്രവുമല്ല ഇവർ പറഞ്ഞിരുന്ന തരത്തിലുള്ള ഒരു തൊഴിലും അവിടെ ലഭിക്കില്ല. മാസങ്ങളോളം എവിടെയെങ്കിലും ഒക്കെ കഴിഞ്ഞുകൂടി തട്ടിപ്പ് സംഘവുമായി നിരന്തരം ബന്ധപ്പെട്ടു കഴിയുമ്പോൾ എവിടെയെങ്കിലും കെട്ടിട നിർമ്മാണ സൈറ്റുകളിലോ മറ്റെന്തെങ്കിലും ചെറിയ പണിസ്ഥലങ്ങളിലോ ജോലി നൽകും. ദുരിതത്തിൽ അകപ്പെട്ട ആൾക്കാർ എങ്ങനെയെങ്കിലും കുറച്ചുനാൾ കഴിഞ്ഞുകൂടാൻ വേണ്ടി ഏത് ജോലിയും ചെയ്യുവാൻ തയ്യാറാകും.
ആഗോളതലത്തിൽ വലിയ ഒരു ശൃംഖലയാണ് ഈ തട്ടിപ്പ് സംഘത്തിൻറെ പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ തൊഴിൽ വാഗ്ദാനം ചെയ്ത് കേരളത്തിൽ നിന്നും മാത്രമായി 150 കോടിയിൽ പരം രൂപ ഈ സംഘം തട്ടിയെടുത്ത് കഴിഞ്ഞതായി അറിയുന്നുണ്ട്. കഴിഞ്ഞ എട്ടു മാസക്കാലത്തിൽ അധികമായി ഈ സംഘം കേരളം കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയാണ്. ഇത്തരം സംഭവങ്ങൾ പലതും പുറത്തുവന്നതോടു കൂടി ലാവോസിലെ ഇന്ത്യൻ എംബസി തട്ടിപ്പ് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിടുകയും കൂടുതൽ ജാഗ്രത കാണിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
അത്യാവശ്യം കമ്പ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവും ഉള്ള യുവാക്കളെയാണ് ഈ ജോലിക്ക് ആവശ്യപ്പെടുക. ഇവർക്ക് ടൂറിസ്റ്റ് വിസ നൽകിക്കൊണ്ട് വിദേശത്തേക്ക് എത്തിക്കും അവിടെ എത്തിക്കഴിഞ്ഞാൽ വാഗ്ദാനം ചെയ്ത ജോലി ഒന്നുമല്ല ലഭിക്കുക ഓൺലൈൻ വഴിയും ക്രിപ്റ്റോ കറൻസി വഴിയും ഒക്കെ തട്ടിപ്പ് നടത്തുന്ന അവിടുത്തെ സംഘങ്ങളുടെ ഓഫീസിൽ ആണ് നിയമനം ലഭിക്കുക.
ഇതുകൂടാതെ മറ്റൊരു സംഘം ഉദ്യോഗാർത്ഥികൾക്ക് വലിയ ശമ്പളവും ഫ്രീ ടിക്കറ്റും മറ്റും വാഗ്ദാനം ചെയ്ത് തായ്‌ലൻഡിൽ എത്തിച്ചശേഷം അവിടെനിന്ന് അനധികൃതമായി ലാവോസിൽ എത്തിക്കുന്നു. അവിടെ ഈ സംഘങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന വലിയ ഒരു കമ്പനി തട്ടിപ്പ് രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. സെസ് എന്ന ചുരുക്കപ്പേരിൽ അറിയുന്ന ഈ സ്ഥാപനം സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്നത്. കള്ളപ്പണം വിളിപ്പിക്കൽ ലഹരി കച്ചവടം ഡിപ്പ് ഫെയ്ക്ക് സാങ്കേതികതയിലൂടെ വരെയുള്ള മറ്റു തട്ടിപ്പുകൾ തുടങ്ങിയവയാണ് വ്യാജ മേൽവിലാസത്തിൽ പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങൾ ഫേസ്ബുക്ക് ടെലഗ്രാം സ്പാം തുടങ്ങിയവയുടെ ലിങ്കുകൾ വഴി വ്യാപാര തട്ടിപ്പ് നടത്തുകയും ഇതിനായി കേരളത്തിൽ നിന്നും കൊണ്ടുപോകുന്നവരെ ഉപയോഗിക്കുകയും ചെയ്യുന്ന ഏർപ്പാടാണ് നടന്നുവരുന്നത്. ഇതെല്ലാം അറിഞ്ഞ ഇന്ത്യൻ എംബസി അധികൃതർ ലാവോസിൽ നിന്നും വരുന്ന ജോലി ഓഫറുകൾ സ്വീകരിക്കുന്നതിന് മുമ്പ് വിശദമായ പരിശോധന നടത്തണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ തട്ടിപ്പ് സംഘത്തിൻറെ വലയിൽ കുടുങ്ങി തെയ് വാനിൽ ചാലക്കുടി സ്വദേശി തൊഴിൽ തട്ടിപ്പിന് ഇരയാവുകയും ഒടുവിൽ അവിടെ ഒരു കെട്ടിട നിർമ്മാണ സൈറ്റിൽ ജോലിക്ക് എത്തുകയും കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് മരണപ്പെടുകയും ചെയ്തപ്പോഴാണ് ഈ വലിയ തട്ടിപ്പ് സംഘത്തിൻറെ കഥകൾ പുറത്തുവരുന്നത്. മൂന്നര ലക്ഷം രൂപ വാങ്ങിക്കൊണ്ടാണ് ഈ തട്ടിപ്പ് പ്രസംഗം ചാലക്കുടിക്കാരനെകബളിപ്പിച്ചത് അവിടെ എത്തി മാസങ്ങളോളം ഒരു ജോലിയും ഇല്ലാതെ കഷ്ടപ്പെട്ടപ്പോൾ ഒടുവിൽ കിട്ടിയ ജോലിക്ക് കയറുകയാണ് അയാൾ ചെയ്തത്.
തദ്ദേശ വാസികളായ തൊഴിൽ തട്ടിപ്രസംഗങ്ങളുടെ നിരവധിയായ പ്രവർത്തനങ്ങളിൽ ഇരയായ നൂറുകണക്കിന് മലയാളികൾ കേരളത്തിൽ തിരിച്ചെത്തി ദുരിത ജീവിതം നയിക്കുന്നുണ്ട്. ഇതിനിടയിലാണ് മലയാളികളായ തട്ടിപ്പ് സംഘങ്ങളേക്കാൾ വിദഗ്ധമായി വിദേശരാജ്യങ്ങളിൽ ഇരുന്നുകൊണ്ട് ഓൺലൈൻ വഴി ജോലി വാഗ്ദാനം നൽകി പണം തട്ടുന്ന സംഘത്തിൻറെ പുതിയ വാർത്തകൾ പുറത്തുവന്നിരിക്കുന്നത് 40 ലക്ഷത്തോളം ചെറുപ്പക്കാർ തൊഴിൽ അന്വേഷകരായി കഴിയുന്ന ഒരു സംസ്ഥാനമാണ്. നമ്മുടെ കേരളം അതുകൊണ്ടുതന്നെ എവിടെ ഏതുതരത്തിലുള്ള തൊഴിലിനാണ് സാധ്യത എന്ന് കണ്ടാൽ അവിടെയൊക്കെ ഓടിച്ചെല്ലുക സ്വാഭാവികം മാത്രമാണ്. കേരളീയരായ ചെറുപ്പക്കാരുടെ ഈ ദുരവസ്ഥ അറിയാവുന്ന സംഘങ്ങളാണ് ഇല്ലാത്ത വാഗ്ദാനങ്ങളും ഉറപ്പില്ലാത്ത തൊഴിൽ അവസരങ്ങളും ഉറപ്പ് എന്ന് പറഞ്ഞുകൊണ്ട് പാവപ്പെട്ട ചെറുപ്പക്കാരെ വഞ്ചിക്കുന്നത് ഈ തട്ടിപ്പ് സംഘത്തിൻറെ ഏർപ്പാടുകൾ ഇനിയും തുടരാതിരിക്കുന്നതിന് കേരള സർക്കാരും വേണ്ട ഇടപെടലുകൾ നടത്തണം എന്നാണ് ഞങ്ങളുടെ അഭ്യർത്ഥന.