ന്യൂഡൽഹി: ശനിയാഴ്ച ബി.ജെ.പി ആസ്ഥാനത്ത് ആം ആദ്മി പാർട്ടി പ്രതിഷേധം നടത്താനിരിക്കെ, പ്രകടനത്തിന് പാർട്ടി അനുമതി വാങ്ങിയില്ലെന്ന് ഡൽഹി പോലീസ്.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ എഎപി രാവിലെ 11.30ന് ബിജെപി ആസ്ഥാനത്ത് ഘേരാവോയ്ക്ക് ആഹ്വാനം ചെയ്തു.
സെൻട്രൽ ഡൽഹിയിലെ ഡിഡിയു മാർഗിലെ ബിജെപി ആസ്ഥാനത്ത് ഒരു പ്രതിഷേധത്തിനും അനുമതി ലഭിക്കാത്തതിനാൽ പ്രതിഷേധക്കാരെ തടയാൻ ക്രമീകരണങ്ങൾ പോലീസ് ഒരുക്കുന്നുണ്ട്.
സ്ഥലത്ത് ബാരിക്കേഡുകൾ സ്ഥാപിക്കുകയും അർദ്ധസൈനികരെ വിന്യസിക്കുകയും ചെയ്തു. ഡിഡിയു മാർഗിൽ സിആർപിസി സെക്ഷൻ 144 നിലവിൽ വന്നതിനാൽ ആവശ്യമെങ്കിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തേയ്ക്കും. റോഡ് അടയ്ക്കാനും പോലീസ് തയ്യാറെടുത്തിട്ടുണ്ട്.