തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പുകൾ കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടർ ഏറ്റവും ആദായ നികുതി വകുപ്പും തുറന്നുവിട്ട ഭൂതം കേരളത്തിലെ സിപിഎം നേതാക്കളുടെ ഉറക്കം കെടുത്തിയിരിക്കുന്നു. ഇ ഡി അടക്കമുള്ള അന്വേഷണ ഏജൻസികൾ സഹകരണ ബാങ്കുകളിലെ വ്യാപകമായി നടന്ന സാമ്പത്തിക തിരിമറികളും സംബന്ധിച്ച ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിനകം തന്നെ സിപിഎമ്മിന്റെ നേതാക്കളും ജില്ലാതല നേതാക്കളും ഉൾപ്പെട്ട ഭരണസമിതി നിയന്ത്രിക്കുന്ന 12 ഓളം സഹകരണ ബാങ്കുകളിൽ ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുകയും പിടി മുറുക്കുകയും ചെയ്തിരിക്കുകയാണ്.
ലോകസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും ഇടതുമുന്നണിക്കും ഉണ്ടായ കനത്ത പരാജയം പാർട്ടിയെ വല്ലാതെ തളർത്തിയ സാഹചര്യത്തിലാണ് സഹകരണ ബാങ്കുകളുടെ തട്ടിപ്പ് വിഷയങ്ങളും അതിൽ എല്ലാം സിപിഎം നേതാക്കൾ പ്രതിചേർക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുന്നതും.
തൃശ്ശൂർ ജില്ലയിലെ ഒരു പ്രമുഖ സഹകരണ ബാങ്ക് ആയ കരുവന്നൂർസഹകരണ ബാങ്കിൽ സിപിഎമ്മിന്റെ മുൻ മന്ത്രി അടക്കം ഉള്ള നേതാക്കൾ സാമ്പത്തിക തിരിമറികൾക്കും തട്ടിപ്പുകൾക്കും കൂട്ടുനിന്നതായി ഇ ഡി കണ്ടെത്തി കഴിഞ്ഞു. ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കൾ പലരും രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ പ്രതികളായി ചിലർ അറസ്റ്റ് ചെയ്യപ്പെട്ട സ്ഥിതി വരെ ഉണ്ടായി ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള വമ്പൻ സാമ്പത്തിക തട്ടിപ്പുകളാണ് ഈ ബാങ്കിൽ നടന്നത് എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടർ കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും ഒടുവിൽ കേസിൽ പ്രതി ചേർക്കപ്പെട്ട നേതാക്കളുടെയും സിപിഎം പാർട്ടിയെയും ഇ.ഡി. കുറ്റക്കാരായി കണ്ടെത്തുകയും ഇവരുടെയെല്ലാം 29 കോടിയോളം വരുന്ന വിലക്കുള്ള സ്വത്തും ബാങ്ക് നിക്ഷേപവും കണ്ടു കെട്ടുകയും ചെയ്തു. കഴിഞ്ഞു കേസിൽ സിപിഎമ്മിന്റെ കമ്മിറ്റി ഓഫീസും അത് ഇരിക്കുന്ന സ്ഥലവും കണ്ടുകെട്ടിയ ഇനങ്ങളിൽ പെട്ടത് പാർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ലോകസഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥി പരാജയപ്പെട്ടതിന്റെ മുഖ്യ കാരണം കരുവന്നൂർ ബാങ്ക് തട്ടിപ്പ് ആയിരുന്നു എന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്.
എല്ലാ നിയമങ്ങളും സഹകരണ ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സിപിഎമ്മിന്റെ നേതാക്കളുടെയും നേതാക്കൾ നിർദ്ദേശിച്ച ആളുകളുടെയും പേരിൽ കോടിക്കണക്കിന് രൂപയുടെ വായ്പകൾ അനുവദിച്ചതായി തെളിഞ്ഞിട്ടുണ്ട്. ബാങ്ക് സെക്രട്ടറി ഇ.ഡി. ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങൾ പ്രകാരം 188 കോടി രൂപ ഇത്തരത്തിൽ വായ്പ നൽകി ഒരാളും വായ്പ തുക തിരിച്ചടച്ചില്ല വായത്തുകയും പലിശയും ചേർത്ത് 343 കോടി രൂപ ബാങ്കിൽ കിട്ടാക്കടം ആയി അവശേഷിക്കുന്നു എന്നാണ് കണ്ടെത്തിയത്.
സിപിഎം ൻ്റെ മാത്രമല്ല സിപിഐ അടക്കമുള്ള ഇടതുമുന്നണി പാർട്ടികളുടെ നേതാക്കൾ ഭരണസമിതിയിലുള്ള പല ബാങ്കുകളും സാമ്പത്തിക തിരുമറികളുടെ പേരിൽ ഇ.ഡി. അന്വേഷണത്തിൽ ആണ്. നിലവിൽ അന്വേഷണത്തിന് വിധേയമായി നിൽക്കുന്ന സഹകരണ ബാങ്കുകൾ 12ൽ അധികം ഉണ്ട്. തുമ്പൂർ സഹകരണ ബാങ്ക് നടക്കൽ സഹകരണ ബാങ്ക് മാവേലിക്കര സഹകരണ ബാങ്ക് മൂന്നിലവ് സഹകരണ ബാങ്ക് കണ്ട് ല സഹകരണ ബാങ്ക് പേരും കാവിള സഹകരണ ബാങ്ക് മൈലപ്ര സഹകരണ ബാങ്ക് ചാത്തന്നൂർ സഹകരണ ബാങ്ക് ബി എസ് എൻ എൽ എൻജിനീയേഴ്സ് സഹകരണ ബാങ്ക് കോന്നി മേഖല സഹകരണ ബാങ്ക് മാരായമുട്ടം സഹകരണ ബാങ്ക് തുടങ്ങിയ ബാങ്കുകൾ എല്ലാം അന്വേഷണത്തിന്റെ പരിധിയിൽ നിൽക്കുകയാണ്.
സാധാരണഗതിയിൽ നിക്ഷേപം സ്വീകരിക്കൽ വായ്പ നൽകൽ തുടങ്ങിയ പണം ഇടപാടുകൾ വെറും സഹകരണ സംഘങ്ങൾക്ക് നടത്താൻ നിയമപരമായി അനുമതി ഇല്ലാത്തതാണ് കേരളത്തിൽ പല സഹകരണ സംഘങ്ങളും രജിസ്ട്രാറുടെ അനുമതി പോലും വാങ്ങിക്കാതെ പണമിടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട് ഇത്തരം സഹകരണ സ്ഥാപനങ്ങളുടെ നടത്തിപ്പിലും അന്വേഷണം ഉണ്ടാകും.
കേരളത്തിൽ സഹകരണ മേഖലയെ പാർട്ടിയുടെ കൈപ്പിടിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പതിറ്റാണ്ടുകളായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. കണ്ണൂരിലെ സഹകരണ സ്ഥാപനങ്ങളിൽ പരീക്ഷിച്ചു വിജയിച്ച തന്ത്രങ്ങൾ കേരളം എമ്പാടും പ്രയോഗിച്ചുകൊണ്ട് സഹകരണ മേഖലയെ സിപിഎം കയ്യടക്കുകയാണ് ഉണ്ടായത്. പാർട്ടിക്ക് വളർച്ചയുണ്ടാക്കാനും പാർട്ടിയിൽ ഉള്ളവർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുവാനും ഉപകരിക്കപ്പെടുന്ന സഹകരണ മേഖല പാർട്ടിയുടെ വളർച്ചയുടെ ഒരു അടിത്തറയായി പ്രവർത്തിച്ചിരുന്നു എന്നതാണ് വാസ്തവം.
ഇത്തരത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉണ്ട്. വളർച്ചയിൽ വലിയ പങ്കുവഹിച്ച സഹകരണ മേഖല സാമ്പത്തിക ചൂഷണത്തിനുള്ള എളുപ്പ മാർഗമായി സിപിഎം നേതാക്കളും പ്രവർത്തകരും കണ്ടപ്പോൾ ആണ് സാമ്പത്തിക തട്ടിപ്പുകൾക്കും തിരിമറികൾക്കും സഹകരണ സ്ഥാപനങ്ങൾ വേദിയായി മാറിയത്. കേരളത്തിൽ പാർട്ടിയുടെ വളർച്ചയ്ക്ക് സഹായകമായി മാറിയ സഹകരണ പ്രസ്ഥാനം ഇപ്പോൾ പാർട്ടിക്ക് നേരെ തിരിച്ചടിക്കുന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്. കേരളത്തിലെ പല ജില്ലകളിലും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ സ്വർണ്ണ പണയ തട്ടിപ്പടക്കം വലിയ സാമ്പത്തിക തിരിമറികൾ നടന്നതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അധ്വാനിച്ച് ഉണ്ടാക്കിയ ചെറിയ ചെറിയ സമ്പാദ്യങ്ങൾ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച സാധാരണക്കാർ നിക്ഷേപിച്ചത് തിരികെ ചോദിച്ചപ്പോൾ കിട്ടാതെ വന്ന സാഹചര്യം ഉണ്ടായതാണ്. ഈ ബാങ്കുകളും അതിൻറെ ഭരണസമിതിക്കാരും കുടുങ്ങാൻ കാരണം ഏതായാലും സിപിഎം എന്ന പാർട്ടി തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തിൽ നിൽക്കുമ്പോൾ കൂനിന്മേൽ കുരു എന്ന കണക്കിന് സഹകരണ ബാങ്ക് തട്ടിപ്പ് കേസുകൾ ആ പാർട്ടിയെ തകർച്ചയിലേക്ക് എത്തിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.