ന്യൂഡല്‍ഹി: സാധനങ്ങള്‍ വാങ്ങാൻ കാർ നിർത്തി ഇറങ്ങിയ ദമ്ബതികളുടെ കുട്ടികളെയും കാറിനെയും കടത്തി മോഷ്ടാവ്.
മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 50 ലക്ഷം രൂപയാണ്. രണ്ട്, 11 വയസ്സുള്ള രണ്ട് കുട്ടികളായിരുന്നു കാറിലുണ്ടായിരുന്നത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനാണ് ദമ്ബതികള്‍ കാർ നിർത്തിയത്. കുട്ടികളെ കാറില്‍ ഇരുത്തിയ ശേഷം എ.സി ഓണാക്കി ദമ്ബതികള്‍ കടയ്ക്കുള്ളില്‍ പ്രവേശിക്കുകയായിരുന്നു.
മൂന്ന് മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവില്‍ 14 കിലോമീറ്റർ അകലെ നിന്ന് കാറിനെയും കുട്ടികളെയും ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി. പ്രതിയെ കണ്ടെത്താനും പിടികൂടാനുമായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.