‘ഇ ബുള്‍ജെറ്റ്’ വ്‌ളോഗര്‍മാരുടെ വാഹനമിടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

ഇ ബുള്‍ജെറ്റ്' വ്‌ളോഗര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്ക്.

പാലക്കാട്: ‘ഇ ബുള്‍ജെറ്റ്’ വ്‌ളോഗര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്ക്. ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.

പാലക്കാട് ചെര്‍പ്പുളശ്ശേരി ആലിക്കുളത്ത് വെച്ചാണ് സംഭവം. വ്ലോഗർമാര്‍ ഉള്‍പ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.