കണ്ണൂര്‍: കാന്‍സര്‍ രോഗിയായ അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴ സ്വദേശി സതീശനാണ് അറസ്റ്റിലായത്.
ഇയാള്‍ കൊല്ലാൻ ശ്രമിച്ചത് അമ്മ നാരായണിയെയാണ്. ഇവർ ഇപ്പോൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രതി അമ്മയായ നാരായണിയെ കൊല്ലാൻ ശ്രമിച്ചത് കഴുത്ത് ഞെരിച്ചും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചും ആയിരുന്നു.
തുടർന്ന് അബോധാവസ്ഥയിലായ ഇവരെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊലപ്പെടുത്താൻ ശ്രമിച്ചത് സതീശൻ തന്നെയാണെന്ന് ആദ്യം ബന്ധുക്കൾ അറിഞ്ഞിരുന്നില്ല. ശേഷം ആശുപത്രി അധികൃതരായിരുന്നു സംശയം തോന്നി പോലീസിനെ വിവരം അറിയിച്ചത്.