സഹകരണ സംഘം പ്രസിഡന്റ് വഞ്ചിച്ചെന്ന് കുറിപ്പെഴുതി വെച്ച് നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രസിഡന്റിനെതിരേ കേസെടുക്കാതെ പോലീസ്.
ചെമ്ബഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാർ കബളിപ്പിചതുകൊണ്ടാണ് ബിജുകുമാർ ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് കുടുംബം നേരത്തെ തന്നെ കഴക്കൂട്ടം പോലീസിനും പരാതി നല്‍കിയിരുന്നു.
തിരുവനന്തപുരം: സഹകരണ സംഘം പ്രസിഡന്റ് വഞ്ചിച്ചെന്ന് കുറിപ്പെഴുതി വെച്ച് നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രസിഡന്റിനെതിരേ കേസെടുക്കാതെ പോലീസ്.
ചെമ്ബഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാർ കബളിപ്പിചതുകൊണ്ടാണ് ബിജുകുമാർ ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് കുടുംബം നേരത്തെ തന്നെ കഴക്കൂട്ടം പോലീസിനും പരാതി നല്‍കിയിരുന്നു.
സഹകരണസംഘം രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കേസെടുക്കുകയുള്ളുവെന്നാണ് പോലീസിന്റെ പറയുന്നതെന്നും അവർ കുറ്റപ്പെടുത്തി. നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്.