ന്യൂഡല്‍ഹി: കനത്ത മഴയ്ക്കുശേഷം റോഡിലൂടെ ഇഴയുന്ന ഒരു ഭീമൻ മുതലയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡൽഹിയിലെ ചിപ്ലൂണ്‍ എന്ന സ്ഥലത്തുളള റോഡിലാണ് മുതലയെ കണ്ടത്.
സമീപത്തുളള ശിവ എന്ന പുഴയില്‍ നിന്നും മുതല ഒഴുകി എത്തിയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. മഴയെ തുടർന്ന് നിരവധി മരണങ്ങളും നാശനഷ്ടങ്ങളും വിവിധയിടങ്ങളിലായി സംഭവിച്ചു.
ഇപ്പോഴിതാ മഴയ്ക്കിടെയുണ്ടായ ഒരു രസകരമായ സംഭവമാണ് മഹാരാഷ്ട്രയിലെ രത്നാഗിരി ജില്ലയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. കാറിലിരുന്ന യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകർത്തിയത്.
പുഴയില്‍ ഒരുപാട് മുതലകളുണ്ടെന്നാണ് പറയപ്പെടുന്നത്. മഗ്ഗർ ഇനത്തില്‍പ്പെട്ട മുതലകള്‍ രത്നഗിരിയില്‍ ധാരാളമുണ്ട്.
88 വർഷത്തിനിടയില്‍ പെയ്ത ഏറ്റവും കനത്ത മഴയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി സാക്ഷ്യം വഹിച്ചത്. വിമാനത്താവളത്തിലുണ്ടായ അപകടത്തിലുള്‍പ്പെടെ മഴക്കെടുതിയില്‍ നാല് പേർ മരിച്ചിരുന്നു. മഴവെള്ളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളും മുങ്ങിമരിച്ചു. പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടായിരുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഇതോടെ അടിപ്പാതകളില്‍ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ടു.