പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ ഖാര്‍ഗെ: മോദിയുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം

രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

ഡല്‍ഹി: രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

വർഗീയ പ്രസംഗങ്ങളാണ് തെരഞ്ഞെടുപ്പ് കാലത്തു മോദി നടത്തിയത്. മുസ്‍ലിംകളെ കടന്നാക്രമിക്കുകയായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് മോദി ചെയ്തത്. മോദിയുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ഖാർഗെ പറഞ്ഞു.

‘സമൂഹത്തെ ഭിന്നിപ്പിക്കാനാണ് മോദി ശ്രമിച്ചതെന്ന് ആരോപിച്ച അദ്ദേഹം ശ്രേമിച്ചത്. ഒരു പ്രധാനമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ലെന്നും’ അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയെ മതവുമായി ബന്ധിപ്പിച്ച മോദിക്ക് തക്ക മറുപടിയാണ് രാജ്യത്തെ ജനങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.