ആഗോളതലത്തില്‍ പ്രഭാസിന്റെ കല്‍ക്കി 555 കോടി രൂപയില്‍ അധികം നേടിയതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. 1000 കോടി കുറഞ്ഞ സമയം കൊണ്ട് ക്ലബില്‍ എത്തുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
ചിത്രത്തിന്റെ ഒടിടി റിലീസ് അതിനാല്‍ വൈകിപ്പിക്കാൻ നിര്‍മാതാക്കള്‍ ആലോചിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് നേടിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ്സാണ് ഹിന്ദി പതിപ്പിന്റെ റൈറ്റ്സ് സ്വന്തമാക്കിയത്.
ചിത്രം ജൂലൈ മാസം അവസാനത്തോടെ ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണ് മുൻപ് അറിയിച്ചിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ രണ്ടാം ആഴ്ചയിലേക്ക് ഒടിടി റിലീസ് മാറ്റിവയ്ക്കാൻ നിര്‍മാതാക്കള്‍ ചര്‍ച്ച തുടങ്ങി എന്നാണ് ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരം.