രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളിൽ ഉള്ള വാചകങ്ങൾ സഭ രേഖകളിൽ നിന്ന് നീക്കിയതിൽ പ്രതിക്ഷേധവുമായി പ്രതിപക്ഷം. ഹിന്ദു അഗ്നിവീർ പരാമർശങ്ങളാണ് സഭ രേഖകളിൽ നിന്ന് നീക്കം ചെയ്തത്.
വാചകങ്ങൾ നീക്കം ചെയ്താലും സത്യത്തെ നീക്കം ചെയ്യാൻ കഴിയില്ലെന്നും മോദിയുടെ ലോകത്ത് സത്യം നീക്കപ്പെടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നും അവർക്കു ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യട്ടെ എന്നാലും സത്യം സത്യം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാഹുൽ നടത്തിയ പരാമർശങ്ങൾ എല്ലാം തങ്ക ലിപികളിൽ രേഖപെടുത്തണമെന്നാണ് പ്രതിപക്ഷം പറഞ്ഞിരുന്നത്.
ഇന്ന് ലോക്സഭ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ഭരണപക്ഷത്തുള്ള പശുനി സ്വരാജാണ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ ചിലഭാഗങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്.