അദാനിക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട് സ്റ്റാലിൻ

കല്‍ക്കരി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണത്തിൽ അദാനി ഗ്രൂപ്പിനെതിരെ തമിഴ്നാട്ടില്‍ അന്വേഷണത്തിനു ഉത്തരവിട്ട എംകെ സ്റ്റാലിൻ.

ചെന്നൈ: കല്‍ക്കരി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണത്തിൽ അദാനി ഗ്രൂപ്പിനെതിരെ തമിഴ്നാട്ടില്‍ അന്വേഷണത്തിനു ഉത്തരവിട്ട എംകെ സ്റ്റാലിൻ.

കല്‍ക്കരി ഇടപാട് സംസ്ഥാന സർക്കാറിന് നഷ്ടം വരുത്തിയെന്നാണ് കേസ്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താൻ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷനാണ് നിർദേശം നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്ബനിക്ക് വേണ്ടി കല്‍ക്കരി ഇറക്കുമതി ചെയ്തതിലെ ക്രമക്കേടുകലീലാണ് അന്വേക്ഷണം വ്യാപിപ്പിക്കുക.

അഴിമതിക്കെതിരായി പ്രവർത്തിക്കുന്ന സംഘടനയായ അരാപോർ ഇയക്കം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.