രണ്ടാം ഭാര്യയുടെ മകള്‍ നല്‍കിയ പോക്‌സോ കേസ്; പ്രതിയെ കോടതി വെറുതെ വിട്ടു

രണ്ടാം ഭാര്യയുടെ മകള്‍ നല്‍കിയ പോക്‌സോ കേസില്‍ പ്രതിയെ വെറുതെ വിട്ട് കോടതി ഉത്തരവ്.

തൃശൂര്‍: രണ്ടാം ഭാര്യയുടെ മകള്‍ നല്‍കിയ പോക്‌സോ കേസില്‍ പ്രതിയെ വെറുതെ വിട്ട് കോടതി ഉത്തരവ്. ലോട്ടറി കച്ചവടം നടത്തിയിരുന്ന 56 കാരനെയാണ് വെറുതെ വിട്ട് പോക്‌സോ അതിവേഗ കോടതി ജഡ്ജ് ഉത്തരവിട്ടത്.

യുവാവുമായി രണ്ടാം ഭാര്യയുടെ മകള്‍ക്കുള്ള പ്രണയം പ്രതി കണ്ടെത്തിയതിലുള്ള വിരോധമാണ് തന്നെ കടന്നുപിടിച്ച്‌ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന പരാതി നല്‍കിയതിന് പിന്നിലെന്ന് കോടതി കണ്ടെത്തി.