ഇന്നത്തെ സ്വര്‍ണ വില

ഇന്ന് സ്വർണവിലയില്‍ സംസ്ഥാനത്തിൽ മാറ്റമല്ല. കഴിഞ്ഞ ദിവസം വിലയില്‍ നേരിയ വർദ്ധനവ് ഉണ്ടായിരുന്നു.

കൊച്ചി: ഇന്ന് സ്വർണവിലയില്‍ സംസ്ഥാനത്തിൽ മാറ്റമല്ല. കഴിഞ്ഞ ദിവസം വിലയില്‍ നേരിയ വർദ്ധനവ് ഉണ്ടായിരുന്നു.

രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നത്തിനു ശേഷം ഇന്നലെയാണ് 80 രൂപ വർധിച്ചത്.

ആയതിനാൽ, പത്ത് ദിവസങ്ങള്‍ക്ക് ശേഷം സ്വർണവില 53000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിയിലെ വില 53,080 രൂപയാണ്.

സ്വർണ വില ഒരു ഗ്രാം 22 കാരറ്റ്‌ ഗ്രാമിന് 6635 രൂപയും ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5515 രൂപയുമാണ്. ഇന്നലെ വെള്ളിയുടെ വില കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കൂടിയത്. വിപണി വില 95 രൂപയാണ്.