അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിമാർക്ക് പുതിയ ഡ്രസ്സ് കോഡ് നിലവിൽ വരുത്തി ക്ഷേത്രത്തിന്റെ നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന ശ്രീ രാം ജൻമഭൂമി തീർഥ് ക്ഷേത്ര. മഞ്ഞനിറത്തിലുള്ള വസ്ത്രത്തിലായിരിക്കും ഇനി പൂജാരിമാർ എത്തുക. പൂജാരിമാർ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായി തോന്നിയ്ക്കാനാണ് പുതിയ ഡ്രസ് കോഡ് അവതരിപ്പിച്ചിരിക്കുന്നത്.
നിരവധി പുതിയ പരിഷ്ടാരങ്ങളാണ് അത്തരത്തിൽ നടപ്പിലാക്കുന്നത്.
പരമ്ബരാഗത കാവി വസ്ത്രത്തിന് പകരം കടും മഞ്ഞ നിറത്തിലുള്ള ശിരോവസ്ത്രവും ധോത്തിയും കുർത്തയുമാണ് പൂജാരിമാർ ധരിക്കേണ്ടത്. ശ്രീകോവില്‍ അടക്കമുള്ള പൂജകള്‍ നടക്കുന്ന പരിശുദ്ധമായ ഇടങ്ങളില്‍ സ്മാർട്ട്ഫോണ്‍ ഇനി അനുവദിക്കില്ല.
“രാമക്ഷേത്രത്തിലെ പൂജാരിമാർക്ക് പുതിയ ഡ്രസ് കോഡ് നിശ്ചയിച്ചിരിക്കുകയാണ്. മുഖ്യ പൂജാരി, നാല് മുഖ്യ സഹ പൂജാരിമാർ, 20 സഹ പൂജാരിമാർ എന്നിവർ മഞ്ഞ നിറത്തിലുള്ള ശിരോവസ്ത്രവും ഫുള്‍ സ്ലീവ് കുർത്തയും ദോത്തിയുമാണ് ധരിക്കേണ്ടത്,” രാമക്ഷേത്രത്തിലെ മുഖ്യ സഹ പൂജാരിമാരില്‍ ഒരാളായ സന്തോഷ് കുമാർ തിവാരി പറഞ്ഞു.
“നേരത്തെ ക്ഷേത്രത്തിലുണ്ടായിരുന്ന ഭൂരിപക്ഷം പൂജാരിമാരും കാവി നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ചില പൂജാരിമാർ മഞ്ഞ വസ്ത്രവും ധരിച്ച് എത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് ഡ്രസ് കോഡ് നിർബന്ധമാക്കിയിരുന്നില്ല,” തിവാരി കൂട്ടിച്ചേർത്തു.