ജനങ്ങൾക്ക് ബിജെപിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ഇനി ജനങ്ങൾക്കായി പ്രവർത്തിക്കും: അവധീഷ്‌ പ്രസാദ്

ബിജെപിയിലും കേന്ദ്ര സര്കാരിലുമുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായെന്ന് അയോധ്യയിൽ വിജയിച്ച ഫൈസാബാദ് എംപി സമാജ്‌വാദി പാർട്ടി നേതാവ് അവധീഷ്‌ പ്രസാദ്.

ബിജെപിയിലും കേന്ദ്ര സര്കാരിലുമുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായെന്ന് അയോധ്യയിൽ വിജയിച്ച ഫൈസാബാദ് എംപി സമാജ്‌വാദി പാർട്ടി നേതാവ് അവധീഷ്‌ പ്രസാദ്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് ജനങ്ങൾക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്, അത് നിറവേറ്റുമെന്നു അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കുമായി അക്ഷമനായി പ്രവർത്തിക്കും. രാമന്റെയും അധോദ്യയുടെയും അന്തസ്സ് വർധിപ്പിക്കാൻ അസ്രന്ധം പ്രവർത്തിക്കും. ബിജെപിയിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു. അതിനു ഒട്ടനവധി കാരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയോധ്യയിലുള്ള അവധീഷിന്റെ വിജയത്തിന് ശേഷം അയോദ്ധ്യ രാജ്യത്തിനു നൽകിയ സന്ദേശം എന്ന് പറഞ്ഞു കൊണ്ട് പാർലമെൻറിൽ രാഹുൽ ഗാന്ധി തന്നെ അദ്ദേഹത്തിന്റെ കൈ ഉയർത്തിയിരുന്നു.