]ബംഗളൂരു: കോളജില്‍ മദ്യപിച്ചെത്തിയ വിദ്യാർഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. ബുധനാഴ്ചയായിരുന്നു ബംഗളൂരുവിലെ കെംപപുരയിലുള്ള സിന്ധി കോളജില്‍ സംഭവം അരങ്ങേറിയത്.
കോളജിലെ സെക്യൂരിറ്റി ജീവനക്കാരനായ ജയ് കിഷോർ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭാർഗവ് ജ്യോതി (22)യെ പൊലീസ് അറസ്റ്റ് ചെയ്തു.
കോളജിലെ അവസാന വർഷ ബിഎ വിദ്യാർഥിയായ ഭാർഗവ് ബുധനാഴ്ച കോളജ് ഫെസ്റ്റിനിടെ പുറത്തേക്കിറങ്ങി. ഇയാളെ ജയ് കിഷോർ വിലക്കുകയായിരുന്നു. ഫെസ്റ്റിനിടെ പുറത്ത് പോകാൻ വിദ്യാർഥികള്‍ക്ക് അനുവാദമില്ലെന്ന് കിഷോർ പറഞ്ഞെങ്കിലും ഇത് വകവയ്ക്കാതെ ഭാർഗവ് പുറത്തിറങ്ങുകയായിരുന്നു.
അല്പസമയത്തിന് ശേഷം വീണ്ടും ഇയാള്‍ കോളജിലെത്തി ഉള്ളിലേക്ക് കടക്കണമെന്ന് ആവശ്യപ്പെടും, അനുവദിക്കാത്ത ജയ് കിഷോറിനെ കുത്തുകയായിരുന്നു.
നിരവധി തവണയാണ് ജയ് കിഷോറിന്റെ നെഞ്ചില്‍ ഭാർഗവ് കുത്തിയത്ഓ. ശേഷം ഓടി രക്ഷപെടുകയായിരുന്നു.
തുടർന്ന് പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.