യങ് ഇന്ത്യ’ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ല്

മാനന്തവാടിയിൽ യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജകമണ്ഡലം 'യങ് ഇന്ത്യ' ബൂത്ത് ലെവല്‍ ലീഡേഴ്സ് മീറ്റില്‍ കൂട്ടത്തല്ല്.

 

വയനാട്: മാനന്തവാടിയിൽ യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജകമണ്ഡലം ‘യങ് ഇന്ത്യ’ ബൂത്ത് ലെവല്‍ ലീഡേഴ്സ് മീറ്റില്‍ കൂട്ടത്തല്ല്.

സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പരസ്പരം ചേരിതിരിഞ്ഞ് പോരടിച്ചത്.

ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് നാലാംമൈല്‍ സി.എ.എച്ച്‌. ഓഡിറ്റോറിയത്തിൽ യോഗം തുടങ്ങിയത്. ഡി.സി.സി. മുൻ ജനറല്‍ സെക്രട്ടറിയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സി. അബ്ദുള്‍ അഷ്റഫ് വേദിയിലിരുന്നതാണ് ഒരുവിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത്.

മാനന്തവാടി നിയോജകമണ്ഡലം സെക്രട്ടറി ഷിനു ജോണ്‍, എടവക മണ്ഡലം വൈസ് പ്രസിഡന്റ് അക്ഷയ് ജീസസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ അബ്ദുല്‍ അഷ്റഫിനെ പിന്തുണയ്ക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തിയതോടെ ഥാമിൽ പോറഡിച്ചു ഏറ്റുമുട്ടുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. തുടർന്ന് അബ്ദുള്‍ അഷ്റഫിനെ വേദിയിലിരുത്തിത്തന്നെ യോഗം തുടരുകയും ചെയ്തു.