ബംഗാള്‍ സര്‍വകലാശാലകളിലെ വൈസ് ചാൻസലര്‍ നിയമനത്തിൽ പ്രത്യേക സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച്‌ സുപ്രീംകോടതി

ബംഗാള്‍ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തില്‍ സുപ്രീംകോടതി പ്രത്യേക സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

 

ബംഗാള്‍ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തില്‍ സുപ്രീംകോടതി പ്രത്യേക സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചു. മുൻ ചീഫ് ജസ്‌റ്റിസ് യുയു ലളിത്താണ് അഞ്ച് അംഗങ്ങളുള്ള സമിതിയില്‍ അധ്യക്ഷനാകുന്നത്.

വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള ഗവർണറും സർക്കാരും തമ്മിലുള്ള തർക്കങ്ങളുടെ അടിസ്‌ഥാനത്തിലാണ് കോടതി പ്രത്യേക കമ്മിറ്റി രൂപീകരിച്ചത്. മൂന്നുപേരുടെ പാനല്‍ കമ്മിറ്റിയാണ് വിസി നിയമനത്തിന് തയാറാകേണ്ടത്. പേരുകള്‍ വരേണ്ടത് അക്ഷരമാലാ ക്രമത്തിലാകണം. ശേഷം, ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറാം.