ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ചിക്കബല്ലാപ്പൂര്‍ മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് സൗജന്യ മദ്യ വിതരണം. പിന്നാലെ, വീഡിയോ ദൃശ്യം പുറത്ത്.
എക്‌സിലൂടെയാണ് ചിക്കാബല്ലാപ്പൂര്‍ എംപിയുടെ പങ്ക് ആരോപിച്ച് ഹാന്‍ഡിലുകളില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവയ്ച്ചത്.
ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ സംഭവത്തിലെ പങ്ക് നിഷേധിച്ച് ചിക്കബല്ലാപ്പൂര്‍ എംപി കെ സുധാകര്‍ രംഗത്ത് വന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നോ സഖ്യകക്ഷിയായ ജെഡിഎസില്‍ നിന്നോ മദ്യവിതരണം സംഘടിപ്പിച്ചെങ്കില്‍ തെറ്റാണെന്നും ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകില്ലെന്നും സുധാകര്‍ വ്യക്തമാക്കി.
വിതരണത്തില്‍ പാര്‍ട്ടി ഭാരവാഹികള്‍ ഉൾപ്പെട്ടിട്ടുണ്ടോ, അതോ സ്വന്തം നിലയില്‍ ആളുകൾ മദ്യം കഴിച്ചതാണോ എന്നതില്‍ ഉറപ്പില്ലെന്നും ബിജെപി എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവം വിഷമമുണ്ടാക്കിയെന്നും തന്റെ കരിയറില്‍ ഒരിക്കലും രാഷ്ട്രീയ ലക്ഷ്യത്തോടെ മദ്യം വിതരണം ചെയ്തിട്ടില്ലെന്നും എംപി കൂട്ടിചേര്‍ത്തു.