അമ്മയുടെ പങ്കാളി ചുമരിലെറിഞ്ഞു കൊന്നു: ഏഴുവയസുകാരന് ദാരുണാദ്യം .

അമ്മയുടെ പങ്കാളിയുടെ ക്രൂരമർദനത്തില്‍ ഏഴുവയസുകാരൻ കൊല്ലപ്പെട്ടു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.

 

ഗുരുഗ്രാം: അമ്മയുടെ പങ്കാളിയുടെ ക്രൂരമർദനത്തില്‍ ഏഴുവയസുകാരൻ കൊല്ലപ്പെട്ടു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.

അമ്മ വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നത്.

മരിച്ച കുട്ടിയുടെ സഹോദരനും മർദനമേറ്റിട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമാണ് യുവതിയുടെ ലിവിങ് ടുഗെതർ പങ്കാളിയായ വിനീത് ചൗധരി രണ്ട് ആണ്‍കുട്ടികളെയും മർദിച്ചത്.

ഭർത്താവ് മരിച്ച ശേഷം വിനീതിന്റെ കൂടെയായിരുന്നു ഇവരുടെ താമസം. രാത്രി മദ്യപിച്ച്‌ വീട്ടിലെത്തിയ വിനീത് കുട്ടികളെ ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടിയെ എടുത്തുപൊക്കി ചുമരിലെറിഞ്ഞാണ് കൊന്നത്. സഹോദരനായ കുട്ടിയേയും ഇയാള്‍ ചുമരിലെറിഞ്ഞിരുന്നു. വിവരമറിഞ്ഞെത്തിയ അമ്മ തന്നെയാണ് അയല്‍വാസികളെ വിവരമറിയിച്ചത്. അയല്‍വാസികള്‍ രണ്ടുകുട്ടികളെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴുവയസുകാരന്റെ ജീവൻ രക്ഷിക്കാനായില്ല.