കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി കോഴിക്കോട് രണ്ട് ഉന്നത സി.പി.എം. നേതാക്കള്‍ക്ക് സാമ്ബത്തിക ഇടപാടുകളുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ട്.
11 മാസംമുൻപ് ആഭ്യന്തരവകുപ്പിന് നല്‍കിയ റിപ്പോർട്ടിൽ പറയുന്നത് നഗരത്തില്‍ താമസിക്കുന്ന നാദാപുരം-പാറക്കടവ് സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് വ്യാപാരിക്ക് ജില്ലയിലെ രണ്ട് ഉന്നത സി.പി.എം. നേതാക്കളുമായി അടുത്തബന്ധമുണ്ടെന്നാണ്.
കോഴിക്കോട് ജില്ലയിലെ ചിലനേതാക്കളെക്കുറിച്ച് അന്വേഷണം നടത്താൻ പോലീസ് നേരത്തെ നിർദേശം നൽകിയിരുന്നു.
ബേപ്പൂർ സ്വദേശിയെ കോഴിക്കോട്ടെ വിവാദമായ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിൽ നിന്ന് ഒഴിവാക്കാൻ ഈ റിയല്‍ എസ്റ്റേറ്റ് വ്യാപാരി ശ്രമിച്ചിരുന്നു. ഈ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയാണ് ജില്ലയിലെ ഉന്നത സി.പി.എം.-സി.ഐ.ടി.യു. നേതാവിന് പുതിയവാഹനം വാങ്ങാനുള്ള ബുക്കിങ് തുകയായി ഏഴുലക്ഷംരൂപ നല്‍കിയത് എന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
നഗരത്തിലെ വലിയ സൂപ്പർമാർക്കറ്റിലെ തൊഴില്‍ത്തർക്കം പരിഹരിക്കാൻ 15 ലക്ഷം രൂപയും മാവൂർ റോഡിലെ ഹോട്ടലിലെ പാർക്കിങ് പ്രശ്നം ഒത്തുതീർപ്പാക്കുന്നതിനായി ഏഴുലക്ഷം രൂപയും ഈ രണ്ട് നേതാക്കള്‍ കൈപ്പറ്റിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.