ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 മരണം: യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്

ബസ് ടാങ്കറുമായി കൂട്ടിയിടിച്ച്‌ 18 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്ക്. ഉന്നാവോയിലെ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ ഡബിള്‍ ഡക്കർ ബസ് പാല്‍ കണ്ടെയ്‌നറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

ഉന്നാവോ: ബസ് ടാങ്കറുമായി കൂട്ടിയിടിച്ച്‌ 18 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്ക്. ഉന്നാവോയിലെ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ ഡബിള്‍ ഡക്കർ ബസ് പാല്‍ കണ്ടെയ്‌നറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

ബിഹാറിലെ സീതാമർഹിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ബസും ടാങ്കറും ഇടിയുടെ ആഘാതത്തില്‍ പൂർണമായും തകർന്നു.

രക്ഷാപ്രവർത്തനം ഉടൻ തന്നെ ആരംഭിച്ചെങ്കിലും പതിനെട്ട് പേരെയും മരിച്ച നിലയിലാണ് പുറത്തെടുത്തത്.

അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് മതിയായ ചികിത്സ നല്‍കാനും നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.