തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ നിയന്ത്രണം. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിലൂടെ മാത്രമേ ഇനി മണ്ണെണ്ണ വിതരണം ലഭ്യമാകുകയുള്ളു.
പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. റേഷൻ കടകളെ പ്രതിസന്ധിയിലാക്കാനുള്ള തീരുമാനമാണെന്ന് ആരോപിച്ച് മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സമിതി വ്യക്തമാക്കി.
മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സർക്കാരിന്‍റെ നീക്കം. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകള്‍ വഴി മാത്രം മണ്ണെണ്ണ വിതരണം ചെയ്താല്‍ മതിയെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഉത്തരവിറക്കി.
പൊതുവിതരണ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന തീരുമാനമായതിനാല്‍ നടപ്പിലാക്കാൻ കഴിയില്ല എന്ന് വ്യാപാരികള്‍ നിലപാട് വ്യക്തതമാക്കിയിട്ടുണ്ട്.