അമൃത്പാല്‍ സിങ്ങിൻ്റെ സഹോദരൻ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍

ഖഡൂർ സാഹിബ് എം.പിയും ഖലിസ്ഥാൻ അനുകൂല നേതാവുമായ അമൃതപാല്‍ സിങ്ങിന്റെ മൂത്ത സഹോദരൻ ഹർപ്രീത് സിംഗ് മയക്കുമരുന്നുമായി പിടിയിലായി.

 

ജലന്ധർ: ഖഡൂർ സാഹിബ് എം.പിയും ഖലിസ്ഥാൻ അനുകൂല നേതാവുമായ അമൃതപാല്‍ സിങ്ങിന്റെ മൂത്ത സഹോദരൻ ഹർപ്രീത് സിംഗ് മയക്കുമരുന്നുമായി പിടിയിലായി.

തങ്ങളുടെ കുടുംബത്തിനും അമൃത്പാല്‍ സിങ്ങിൻ്റെ സഹായികള്‍ക്കും അനുയായികള്‍ക്കുമെതിരായ ഗൂഢാലോചനയാണെന്ന് സംഭവത്തില്‍ പ്രതികരിച്ച സിങിന്റെ പിതാവ് തർസെം സിങ് പറഞ്ഞു.

ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് അസമിലെ ദിബ്രുഗഡ് ജില്ലയിലെ ജയിലിലാണ് അമൃതപാല്‍ സിങ് ഇപ്പോള്‍ കഴിയുന്നത്. ‌കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഖഡൂർ സാഹിബ് മണ്ഡലത്തില്‍ മത്സരിച്ച അമൃത്പാലിന് രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.