ചരിത്രം തിരുത്തി എഴുതി രാഹുൽ ഗാന്ധി

വെറും പപ്പു ആയി നിന്ന രാഹുൽ ആകാശത്തോളം ഉയരത്തിൽ

15 വർഷക്കാലത്തെ രാഷ്ട്രീയ ചരിത്രവും പരിചയവും മാത്രമുള്ള നേതാവാണ് രാഹുൽ ഗാന്ധി ഇതിൽ തന്നെ 10 വർഷക്കാലം കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിൽ നിന്നതിന്റെ പേരിൽ ശത്രുക്കളിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന കൂരമ്പുകൾ എണ്ണിയാൽ തീരാത്ത ത്ര ആയിരുന്നു. രണ്ടുതവണയായി നടന്ന ലോകസഭ തെരഞ്ഞെടുപ്പുകളിൽ തന്റെ പാർട്ടിയായ കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ അതിനെ നയിച്ച ആൾ എന്ന നിലയിൽ തരത്തിലുമുള്ള വിമർശനങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങിയ യുവാവായിരുന്നു രാഹുൽ ഗാന്ധി. ഭരണത്തിൽ എത്തിയ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രീയ എതിരാളി എന്ന പരിഗണന നൽകാതെ പകയോടെയും വിദ്വേഷത്തോടെയും രാഹുലിനോട് പെരുമാറുകയാണ് ചെയ്തത്. ന്യായമായും നൽകേണ്ടിയിരുന്ന പ്രതിപക്ഷ നേതാവിന്റെ കസേര പോലും കേന്ദ്രം നൽകിയില്ല ഇത് മാത്രമായിരുന്നില്ല ഇല്ലാത്ത കേസുകൾ എല്ലാം കുത്തിപ്പൊക്കിയെടുത്ത് പാർലമെൻറ് അംഗത്വം പോലും തടയുന്ന സ്ഥിതി ഉണ്ടാക്കി. താമസിച്ചിരുന്ന വീട്ടിൽ നിന്നും കുടിയിറക്കി എം പി എന്ന നിലയിൽ പ്രവർത്തിച്ച ഓഫീസ് പോലും ഉപേക്ഷിക്കേണ്ടി വന്നു ഇതിനൊക്കെ അപ്പുറം അസഹനീയമായ വിധത്തിലുള്ള നീച പ്രയോഗങ്ങളും പ്രധാനമന്ത്രിയും ബിജെപി നേതാക്കളും രാഹുലിനെ നോക്കി നിരന്തരം നടത്തിക്കൊണ്ടിരുന്നു. ഈ അവസരങ്ങളിൽ എല്ലാം അസാധാരണമായ പക്വത പ്രകടമാക്കി പാർട്ടി പ്രവർത്തനങ്ങളിൽ അദ്ദേഹം നിറഞ്ഞുനിന്നു.

എല്ലാത്തരത്തിലും ഒറ്റപ്പെടുത്താൻ ഭരണകൂടം ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ മഹാത്മാഗാന്ധിയെ പോലെ സത്യം പറയാൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ തീരുമാനിച്ച രാഹുൽഗാന്ധിയെ ആണ് പിന്നെ ഇന്ത്യ കണ്ടത്. തെക്കുവടക്കും കിഴക്കു പടിഞ്ഞാറുമായി ഇന്ത്യയുടെ നാനാഭാഗങ്ങളും രാഹുൽ ചുറ്റി നടന്നു ജനങ്ങളെ കണ്ടും കേട്ടും സമൂഹത്തിൻറെ പ്രശ്നങ്ങൾ പഠിച്ചു.

ഇപ്പോൾ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിലൂടെ രാഹുൽഗാന്ധിയും സ്വന്തം പാർട്ടിയും ഒരു തിരിച്ചു വരവിന്റെ പാതയിൽ കയറി നിൽക്കുകയാണ്. മൂന്നാമതും നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നെങ്കിലും ഒറ്റയ്ക്ക് ഭരണം നേടാനുള്ള സ്ഥിതി ഉണ്ടായില്ല ഇന്ത്യൻ ജനതയ്ക്കുള്ളിൽ രാഹുൽഗാന്ധിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അസാധാരണമായ അംഗീകാരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറക്കം കെടുത്തുന്ന സ്ഥിതി ഉണ്ടാക്കിയിരിക്കുന്നു. രാഹുൽഗാന്ധി തന്നെ പറഞ്ഞതുപോലെ ഇന്ത്യയിലെ ജനങ്ങൾ കോൺഗ്രസിന് ഒപ്പമാണ് അവർ ഇപ്പോൾ യഥാർത്ഥ ദേശീയ രാഷ്ട്രീയം തിരിച്ചറിഞ്ഞു. പത്തുവർഷം രാജ്യം ഭരിച്ച ബിജെപിയുടെ തനി സ്വഭാവം എന്താണെന്നും ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു ഇതിൻറെ പ്രതിഫലനമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായത്.

ഇപ്പോൾ രാഹുൽ ഗാന്ധി ഇന്ത്യയിലെ പ്രതിപക്ഷ നേതാവാണ്. അത് ആരും ഔദാര്യമായി നൽകിയതല്ല ജനങ്ങൾ നൽകിയ അംഗീകാരത്തിൻറെ തുടർച്ചയാണ്. പത്തുവർഷം മുൻപ് ഇന്ത്യൻ ജനതകണ്ട രാഹുൽ ഗാന്ധി അല്ല ഇന്നുള്ളത് ദുരിത പൂർണ്ണമായ നിരവധി പീഡന അനുഭവങ്ങൾ രാഹുൽ ഗാന്ധിയെ പലതും പഠിപ്പിക്കുക മാത്രമല്ല അസാധാരണമായ പക്വതയിലേക്ക് അദ്ദേഹത്തെ വളർത്തുകയും ചെയ്തിരിക്കുന്നു. മാറിയ രാഹുൽ ഗാന്ധിയുടെ ഏറ്റവും ഒടുവിലത്തെ രൂപമാണ് കഴിഞ്ഞദിവസം അദ്ദേഹത്തിൻറെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട കുറിപ്പിൽ കൂടി വ്യക്തമായിരിക്കുന്നത്.

ഉത്തർപ്രദേശിലെ അമേട്ടി മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയെ തോൽപ്പിച്ചത് ബിജെപിയുടെ വലിയ നേതാവായ സ്മൃതി ഇറാനി ആയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അല്ല ഒരു സാധാരണ കോൺഗ്രസ് നേതാവ് സ്മൃതി ഇറാനിയെ വലിയ ഭൂരിപക്ഷത്തിന് തോൽപ്പിച്ചു. ഇതിനുശേഷം സമൂഹമാധ്യമങ്ങളിൽ സ്മൃതി ഇറാനി ക്ക് എതിരായ പല ആക്ഷേപ കുറിപ്പുകളും നിറഞ്ഞു നിൽക്കുകയായിരുന്നു ഇപ്പോഴും എല്ലാ പരിധികളും മറ്റുള്ള പരിഹാസങ്ങളും ആക്ഷേപങ്ങളും സ്മൃതി ഇറാനിക്കെതിരെ ഉത്തരേന്ത്യൻ സമൂഹമാധ്യമങ്ങളിൽ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം തിരിച്ചറിഞ്ഞ രാഹുൽ ഗാന്ധിയാണ് കഴിഞ്ഞദിവസം ആരെയും അത്ഭുതപ്പെടുത്തുന്ന വിധത്തിൽ ഒരു കുറിപ്പ് പുറത്ത് ഇറക്കിയത്.

ആ കുറിപ്പ് ഇങ്ങനെയായിരുന്നു –
തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സാധാരണമാണ്. ബിജെപി നേതാവ് സ്മൃതി ഇറാനി ഉൾപ്പെടെ ആർക്കെതിരെയും തോറ്റതിന്റെ പേരിൽ മോശം ഭാഷ ഉപയോഗിക്കരുത്. വ്യക്തികളെ അപമാനിക്കുന്നതും അവമതിക്കുന്നതും ബലഹീനതയുടെ ലക്ഷണമാണ് അല്ലാതെ ശക്തിയുടെ ലക്ഷണം അല്ല.

സ്വന്തം പാർട്ടി പ്രവർത്തകരോടും പൊതുസമൂഹത്തോടും ഇത്തരത്തിൽ ഒരു അഭ്യർത്ഥന നടത്താൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞിരിക്കുന്നു. ഈ കുറിപ്പ് ചെറുതാണെങ്കിലും ഇതിൽ അടങ്ങിയിരിക്കുന്ന താത്വീകമായ വശം പരിശോധിച്ചാൽ മൺമറഞ്ഞ പൂർവ്വകാല നേതാക്കളുടെ ശൈലിക്കും ഉയരത്തിൽ രാഹുൽഗാന്ധി എത്തിനിൽക്കുന്നു. എന്ന് കാണാൻ കഴിയും രാഷ്ട്രീയം സ്വാതന്ത്ര്യസമരകാലത്തുള്ള വിശുദ്ധിയുടെ നിറവിൽ നിന്നും അധപതിച്ചിട്ട് കാലം ഏറെയായി രാഷ്ട്രീയത്തിൽ ഒരു വിശുദ്ധിയും സൂക്ഷിക്കേണ്ടതില്ല എന്ന മാനസികാവസ്ഥയിലാണ് എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയക്കാരോടും ജനാധിപത്യത്തോടും കുറെയൊക്കെ ജനങ്ങൾ മടുപ്പ് കാണിക്കാൻ അവസരം ഉണ്ടായത്. ഇപ്പോൾ രാഹുൽ ഗാന്ധി നടത്തിയ ഈ അഭ്യർത്ഥന ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു തിരുത്തെഴുത്തിന്റെ രേഖയായി മാറും എന്ന കാര്യത്തിൽ സംശയമില്ല. ഈ മാറ്റത്തിന് തുടക്കം കുറിക്കുവാനും ഭാവിയിൽ ഈ നിലപാടിനും ഈ ശൈലിക്കും നേതൃത്വം കൊടുക്കുവാൻ രാഹുൽ ഗാന്ധിക്ക് കഴിയട്ടെ എന്ന് ഞങ്ങളും ആശംസിക്കുന്നു.