വീരമൃത്യുവരിച്ച ജവാന്റെ ഭാര്യക്കെതിരേ സൈബര്‍ അധിക്ഷേപത്തിൽ ഇടപെട്ട് വനിതാ കമ്മിഷൻ; പോലീസ് കേസെടുത്തു

ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരേ സാമൂഹികമാധ്യമത്തില്‍ അധിക്ഷേപകരമായ പരാമർശങ്ങള്‍ നടത്തിയ വ്യക്തിക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലീസ്.

ന്യൂഡല്‍ഹി: ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരേ സാമൂഹികമാധ്യമത്തില്‍ അധിക്ഷേപകരമായ പരാമർശങ്ങള്‍ നടത്തിയ വ്യക്തിക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലീസ്.

ദേശീയ വനിതാ കമ്മിഷൻ നല്‍കിയ പരാതിയെ തുടർന്നാണ് കേസ്.

വിഷയത്തില്‍ വനിതാ കമ്മിഷൻ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് പോലീസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് നല്‍കാനാണ് കമ്മിഷൻ ആവശ്യപ്പെട്ടത്.

നിലവിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഭാരതീയ ന്യായസംഹിതയിലെ പ്രസക്തമായ സെക്ഷനുകളും ഐ.ടി. ആക്ടിലെ സെക്ഷനുകളും ചുമത്തിയാണ്.