ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ജോയിയുടെ മരണത്തിൽ അനുശോചനമറിയിച്ച് മുഖ്യ മന്ത്രി പിണറായി വിജയൻ. വാർത്ത ഏറെ ദുഃഖകരമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. ഇന്ന് രാവിലെ മൃതദേഹം തകരപ്പറമ്ബ് – വഞ്ചിയൂർ ഭാഗത്തു നിന്ന് കണ്ടെടുക്കുകയായിരുന്നു.
ജോയിയുടെ ദാരുണമായ മരണത്തില്‍ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം.