ബസ് യാത്രക്കിടെ യാത്രക്കാരിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ദൃശ്യങ്ങള്‍ പകര്‍ത്തി യുവതി

സ്വകാര്യ ബസ് യാത്രയ്ക്കിടെ യാത്രക്കാരിയായ യുവതിക്കുനേരെ യുവാവിന്റെ നഗ്നതാപ്രദർശനം.

കാസർകോട്: സ്വകാര്യ ബസ് യാത്രയ്ക്കിടെ യാത്രക്കാരിയായ യുവതിക്കുനേരെ യുവാവിന്റെ നഗ്നതാപ്രദർശനം. അതിക്രമം നടത്തിയ ആളുടെ ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകർത്തുകയും ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് കാഞ്ഞങ്ങാടിനും ബേക്കലിനും ഇടയിലാണ് സംഭവം.

ആറു വയസുള്ള മകള്‍ക്കൊപ്പമാണ് യുവതി യാത്രനടത്തിയത്. കാഞ്ഞങ്ങാട്ടേയ്ക്ക് പോകുകയായിരുന്നു യുവതി. ബസില്‍ തിരക്കില്ലാതിരുന്ന സമയമായിരുന്നു നഗ്നത പ്രദർശനം.

സംഭവത്തിൽ ബേക്കല്‍ പൊലീസ് കേസെടുത്തു.

യുവതിയും മകളും ഇരുന്ന സീറ്റിന്റെ എതിർവശത്തെ സീറ്റിലാണ് ഇയാൾ ഇരുന്നത്. യുവതി സംഭവം മൊബൈലില്‍ പകർത്തി കണ്ടക്ടറെ അറിയിക്കാൻ ശ്രമിക്കുമ്ബോഴേക്കും പ്രതി ബസില്‍നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു.