നൂറ്റാണ്ടുകൾക്കപ്പുറം കേരളീയനായ സ്വാമി ശങ്കരാചാര്യർ സ്ഥാപിച്ചതാണ് രാജ്യത്തെ 12 മ oങ്ങളും അവിടെയുള്ള ജ്യോതിർലിംഗങ്ങളും. ആയിരക്കണക്കിന് ഭക്തരാണ് ഈ ക്ഷേത്രങ്ങളിൽ ഇപ്പോഴും ആരാധനയ്ക്കായി എത്തിക്കൊണ്ടിരിക്കുന്നത്. ഈ തലത്തിലുള്ള ക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത് കേദാർനാഥിൽ സ്ഥിതി ചെയ്യുന്ന ജ്യോതിർ മഠവും ക്ഷേത്രവും ആണ് വലിയ ഭൂപ്രദേശം സ്വന്തമായുള്ള ക്ഷേത്രത്തിൽ രാജ്യത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും ദിവസവും ഹിമാലയം വരെ എത്തി ആയിരക്കണക്കിന് ഭക്തരാണ് പ്രാർത്ഥന നടത്തുന്നത്. ഈ മഹാക്ഷേത്രത്തിലെ സ്വത്ത് അളവുകൾ ഇല്ലാത്ത വിധത്തിൽ വലിയ തോതിൽ ഉള്ളതാണ്. കേദാർനാഥ് ക്ഷേത്രത്തിൻറെ ഇപ്പോഴത്തെ അധികാരി ജ്യോതിർ മഠ ശങ്കരാചാര്യർ ആയ സ്വാമി അഭിമുക്തേശ്വര ആണ്. അദ്ദേഹമാണ് ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സ്വർണ്ണ മോഷണം സംബന്ധിച്ച കാര്യം പറഞ്ഞിരിക്കുന്നത്. കേദാർനാഥ് ക്ഷേത്രത്തിലെ സ്വർണ്ണ ശേഖരത്തിൽ നിന്നും 228 കിലോ സ്വർണം കാണാതായിരിക്കുന്നു എന്നാണ് സ്വാമി പറഞ്ഞിരിക്കുന്നത്. ക്ഷേത്ര നടത്തിപ്പിൽ ഇടപെടുന്ന ആൾക്കാരും ഭരണസമിതിക്കാരും നിരന്തരം അഴിമതിയും തട്ടിപ്പും നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും ഇത് സംബന്ധിച്ചു സർക്കാരിന് പരാതി സമർപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല എന്നും സ്വാമി അഭിമുഖത്തിൽ പറയുന്നുണ്ട്.
രാജ്യത്ത് നിലനിൽക്കുന്ന പുരാതനവും പ്രശസ്തവുമായ പല ക്ഷേത്രങ്ങളിലും കോടിക്കണക്കിന് രൂപയുടെ സ്വർണം വെള്ളി വജ്രം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുടെ വലിയ ശേഖരം ഉണ്ട്. കാലങ്ങളായി നൽകിവരുന്നതും ആരംഭ കാലത്ത് രാജഭരണ അധിപന്മാർ ക്ഷേത്രത്തിനായി കൈമാറിയിട്ടുള്ളതും ആയ സമ്പത്തും ശേഖരവും ആണ് ഇതെല്ലാം. വർഷങ്ങൾ കഴിയുന്തോറും ഈ സമ്പത്തിന്റെ അളവ് പെരുകിക്കൊണ്ടിരിക്കുന്നതല്ലാതെ എത്രയാണ് വന്നു ചേരുന്നതെന്നോ എവിടെയാണ് ഇതെല്ലാം സൂക്ഷിക്കപ്പെടുന്നത് എന്നോ കൃത്യമായ കണക്കുകൾ ഇല്ല എന്ന പരാതി ഇപ്പോഴും നിലനിൽക്കുന്നതാണ്.
കേദാർനാഥിലെ സ്വർണ്ണശേഖരത്തിന്റെ കണക്കു കേട്ടാൽ ആരും അത്ഭുതപ്പെടുന്നു. ഇതുതന്നെയാണ് നമ്മുടെ തിരുവനന്തപുരത്തുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണ ശേഖരങ്ങൾ അടങ്ങുന്ന നിലവറകളുടെ കഥകളും ഇവിടെയും മാർത്താണ്ഡവർമ്മ മഹാരാജാക്കന്മാരുടെ കാലത്തു മുതൽ നിക്ഷേപിച്ചിട്ടുള്ള വിലപിടിപ്പുള്ള എണ്ണിയാൽ തീരാത്ത അമൂല്യനിധികളുടെ കണക്കുകൾ ഇടയ്ക്ക് പുറത്തുവന്നിരുന്നതാണ് എന്നാൽ ഇവിടെയും ഇപ്പോഴും തുറക്കാത്ത നിലവിറകൾ ഉണ്ട് ഈ നിലവറകളിൽ എത്ര കോടി രൂപയുടെ സമ്പത്ത് കിടക്കുന്നു എന്ന കാര്യത്തിൽ ആർക്കും കൃത്യതയില്ല.
ബ്രിട്ടീഷ് ഭരണകാലത്തിനും പിന്നീട് സ്വാതന്ത്ര്യ അനന്തര ഭാരത കാലത്തിലും ഉണ്ടായതല്ല. നമ്മുടെ രാജ്യത്തുള്ള മഹാക്ഷേത്രങ്ങൾ എല്ലാം രാജഭരണ കാലത്തും അതിനുമുമ്പു മഹാ ഋഷിമാരുടെ കാലത്തും ഒക്കെയാണ് ഇന്ത്യയിൽ മഹാക്ഷേത്രങ്ങളും ദേവപ്രതിഷ്ഠകളും നടന്നിട്ടുള്ളത്. രാജഭരണകാലം ആയിരുന്നതിനാൽ രാജാക്കന്മാർ ദൈവദാസന്മാർ ആയിരുന്നതിനാലും വലിയ സമ്പത്തുകൾ ക്ഷേത്രങ്ങളിൽ നിക്ഷേപിച്ചിരുന്ന പതിവ് ഉണ്ടായിരുന്നു കാലാന്തരത്തിൽ ഇത്തരം നിക്ഷേപങ്ങളുടെ കണക്കുകളും മറ്റും നഷ്ടപ്പെടുകയും ചെയ്തു.
ശങ്കരാചാര്യർ ദേശാടനത്തിനിടയിൽ ആണ് 12 തലങ്ങളിൽ ജ്യോതിർലിംഗ പ്രതിഷ്ഠകൾ നടത്തിയത്. ഇതിൽ ഏറ്റവും പരമപ്രധാനമായ പ്രതിഷ്ഠയും ക്ഷേത്രവും ആണ് കേദാർനാഥിൽ ഉള്ളത്. ശങ്കരാചാര്യ ഗണത്തിൽപ്പെടുന്ന സ്വാമിമാരാണ് ഇവിടെ മുഖ്യ കാർമികത്വം ഇപ്പോഴും വഹിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ ക്ഷേത്രങ്ങളുടെയെല്ലാം നടത്തിപ്പുകാര്യങ്ങളിൽ ക്ഷേത്ര ട്രസ്റ്റുകളും പുറത്തുനിന്ന് ഉള്ള ഹിന്ദു പ്രമാണിമാരും കൂടിയാണ്. ഈ സംഘം ആയിരിക്കണം നിക്ഷേപം അടിച്ചു മാറ്റിയത് എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നത് ചെറിയ അളവിലുള്ള സ്വർണ മോഷണം അല്ല ഇവിടെ നടന്നു കൊണ്ടിരിക്കുന്നത് 228 കിലോ സ്വർണം കാണുവാനില്ല എന്നാണ് ശങ്കരാചാര്യർ പരാതിയായി പറഞ്ഞിരിക്കുന്നത്.
കേദാർനാഥിലെ ഭരണസമിതിയുടെ കാര്യത്തിലും ക്ഷേത്ര നടത്തിപ്പിന്റെ കാര്യത്തിലും വലിയ സംശയങ്ങൾ ശങ്കരാചാര്യർക്ക് ഉണ്ട്. ശങ്കരാചാര്യർ സ്ഥാപിച്ച കേദാർ നാഥിലെ ക്ഷേത്രം ഹിമാലയത്തിൽ ആയിരിക്കുമ്പോൾ ഡൽഹിയിൽ കേദാർനാഥ ക്ഷേത്രം നിർമ്മിക്കാൻ ഒരു സംഘം രംഗത്ത് വന്നിരിക്കുന്നത്. വലിയ തോതിലുള്ള പുതിയ അഴിമതിക്ക് സാഹചര്യം ഒരുക്കാൻ വേണ്ടി മാത്രമാണ് എന്നും സ്വാമി ആരോപിക്കുന്നുണ്ട്. കേദാർനാഥ് ക്ഷേത്രം ഹിമാലയ ശൃംഗങ്ങളിൽ ആയതുകൊണ്ട് തന്നെയാണ് ഭക്തലക്ഷങ്ങൾ അവിടെ എത്തുന്നതും പരിപാവനവും പരിശുദ്ധവുമായ ക്ഷേത്ര ദർശനം നടത്തുന്നത്. ഇതിന് ബദലായി ജനം തിങ്ങിപ്പാർക്കുന്ന ഡൽഹി നഗരത്തിൽ കേദാർനാഥ ക്ഷേത്രം സ്ഥാപിക്കാം എന്ന ഒരു സംഘം ആൾക്കാരുടെ ആലോചന പോലും ദൈവവിരുദ്ധമായ ചിന്തയുടെ ഫലമാണ് എന്നാണ് സ്വാമികൾ അഭിപ്രായപ്പെടുന്നത്. നിലവിലെ കേദാർനാഥ് ക്ഷേത്രത്തിലെ സ്വർണ്ണശേഖരം വലിയതോതിൽ അടിച്ചുമാറ്റിയ സംഘം മറ്റൊരു അഴിമതിക്കുള്ള വഴിയായി മാത്രമാണ് ഡൽഹിയിൽ കേദാർനാഥ ക്ഷേത്രനിർമ്മാണം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്.
ഹിമാലയത്തിലെ കേദാർനാഥ ക്ഷേത്രത്തിൽ നടന്നിട്ടുള്ള സ്വർണ്ണ തട്ടിപ്പടക്കമുള്ള അഴിമതി കാര്യങ്ങൾ കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടി പോലും ഉണ്ടായില്ല. എന്നതാണ് ശങ്കരാചാര്യ സ്വാമികളെ വിഷമിപ്പിക്കുന്നത് സർക്കാരിൻറെ പിന്തുണയോടെ പ്രവർത്തിച്ചുവരുന്ന ചില ഹൈന്ദവ സംഘടനകളാണ് കേദാർനാഥ് ക്ഷേത്രത്തെ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള തട്ടിപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന രീതിയിലാണ് വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.