വാളയാർ കേസ് അട്ടിമറിക്കുകയും കൊല്ലപ്പെട്ട പെൺകുട്ടികളെ മോശമായ ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്ത സോജന് ഐപിഎസ് നൽകാനുള്ള നീക്കം കോടതിയലക്ഷ്യമാണെന്നു കരുതേണ്ടി വരുമെന്ന് ഹൈക്കോടതി.
സോജൻ ഐപിസ് കൊടുക്കുന്നവരുടെ അവസാന പട്ടികയിൽ ഉണ്ട് എന്ന് കേരള സർക്കാരിന് വേണ്ടി പ്രോസിക്യൂട്ടർ അറിയിച്ചപ്പോഴായിരുന്നു ഇത്. കുട്ടികളെ അധിക്ഷേപ്പിച്ചത്തിൽ സോജൻ പോക്സോ കേസിൽ പ്രതിയാണെന്നും ഐപിഎസ് കൊടുക്കരുത് എന്നും ആവശ്യപ്പെട്ടു വളയാൻ പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ നേരത്തെ സമീപിച്ചിരുന്നു.