മുന്‍താരം ടിയാനയ്ക്ക്സ്‌ പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമനം

സാഫ് ഗെയിംസ് മെഡല്‍ ജേതാവും ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്ത അത്‌ലറ്റ് ടിയാന മേരി തോമസിന് കായിക വകുപ്പിന് കീഴിലെ സ്‌പോട്‌സ് കേരള ഫൗണ്ടേഷനില്‍ ജൂനിയര്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമനം നല്‍കാന്‍ മന്ത്രിസഭ തീരുമാനമായി.

 

തിരുവനന്തപുരം: സാഫ് ഗെയിംസ് മെഡല്‍ ജേതാവും ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്ത അത്‌ലറ്റ് ടിയാന മേരി തോമസിന് കായിക വകുപ്പിന് കീഴിലെ സ്‌പോട്‌സ് കേരള ഫൗണ്ടേഷനില്‍ ജൂനിയര്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമനം നല്‍കാന്‍ മന്ത്രിസഭ തീരുമാനമായി.

ടിയാനയുടെ കായികനേട്ടങ്ങള്‍ കണക്കിലെടുത്തുള്ള പ്രത്യേക പരിഗണനയിലാണ് തീരുമാനം. എല്‍ ഡി ക്ലര്‍ക്കിന്റെ ശമ്പള സ്‌കെയിലും അനുവദിക്കാൻ തീരുമാനം.

ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകുന്ന കായികതാരങ്ങള്‍ ഒരു ഘട്ടത്തിലും സ്‌പോട്‌സ് ക്വാട്ട നിയനത്തിന് അര്‍ഹരല്ലെന്ന നിലവിലെ വ്യവസ്ഥ കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഭേദഗതി വരുത്തുന്ന കാര്യം പരിശോധിക്കണമെന്ന് പൊതു ഭരണ വകുപ്പിന് മന്ത്രിസഭ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.