രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യം വേണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് മംഗളൂരില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ.
രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ ഇമെയില്‍ വഴി പ്രധാനമന്ത്രിക്ക് കത്തയച്ചു. 5 ദിവസം പിന്നിട്ട തിരച്ചിലിലും അര്‍ജുനെ കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് സൈന്യത്തെ കൂടി രക്ഷാ പ്രവര്‍ത്തനത്തിന് നിയോഗിക്കണമെന്ന ആവശ്യവുമായി ഭാര്യ രംഗത്തെത്തിയത്.

അതേസമയം അര്‍ജുനെ കാണാതായിട്ട് അഞ്ചാം ദിവസമായ ഇന്ന് അത്യാധുനിക റഡാര്‍ ഉപയോഗിച്ചുളള പരിശോധനയാണ് നടക്കുന്നത്. അത്യാധുനിക റഡാര്‍ പരിശോധന അഞ്ച് മണിക്കൂര്‍ പിന്നിടുമ്ബോഴും അര്ജുന് എവിടെ എന്നതില്‍ ഇപ്പോഴും ഒരു സൂചനയും ലഭിച്ചിട്ടില്ല. ലോറിയുടേതെന്ന് സ്ഥിരീകരിക്കാന്‍ തക്കവിധത്തിലുള്ള സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ദൗത്യസംഘത്തിന്റെ പക്ഷം.
നേരത്തെ റഡാറില്‍ 3 സിഗ്നലുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇവയ്ക്ക് വ്യക്തതയില്ലായെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാല്‍ സിഗ്നല്‍ കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി സംഭവ സ്ഥലമായ ഷിരൂര്‍ സന്ദര്‍ശിച്ചിരുന്നു.