കേന്ദ്ര ബജറ്റിൽ ആദായ നികുതി സ്ലാബുകളില്‍ മാറ്റും വരുത്തി. മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല.
മൂന്നു മുതല്‍ ഏഴു ലക്ഷം വരെയുള്ളവര്‍ക്ക് അഞ്ച് ശതമാനവും ഏഴു മുതല്‍ 10 ലക്ഷം വരെയുള്ളവര്‍ 10 ശതമാനവും നികുതി അടയ്ക്കണം.
പത്ത് മുതല്‍ 12 ലക്ഷം വരെയുള്ളവര്‍ക്ക് 15 ശതമാനവും 12-15 ലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനവും 15 ലക്ഷത്തിനു മുകളിലുള്ളവര്‍ക്ക് 30 ശതമാനവുമാണ് പുതിയ ആദായ നികുതിയുടെ നിരക്ക്.
സ്റ്റാര്‍ട്ടപ്പ് കമ്ബനികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പ് കമ്ബനികള്‍ക്കുള്ള ‘ഏയ്ഞ്ചല്‍’ ടാക്‌സ് റദ്ദാക്കി. 2012-ലാണ് ഈ നികുതി നിലവില്‍ വന്നത്. സാമ്ബത്തിക, സാമ്ബത്തികേതര ആസ്തികളുടെ ദീര്‍ഘകാല നേട്ടങ്ങള്‍ക്കുള്ള നികുതി 12.5 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.