കെ.കെ. രമ എംഎല്‍എയുടെ പിതാവ് കെ.കെ. മാധവൻ അന്തരിച്ചു

മുതിർന്ന കമ്യൂണിസ്റ്റ് നേതാവും നടുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും വടകര എംഎല്‍എ കെ.കെ. രമയുടെ പിതാവുമായ കെ.കെ. മാധവൻ (87) അന്തരിച്ചു.

കോഴിക്കോട്: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും നടുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും വടകര എംഎല്‍എ കെ.കെ. രമയുടെ പിതാവുമായ കെ.കെ. മാധവൻ (87) അന്തരിച്ചു.

പുലർച്ച നാലുമണിയോടെയായിരുന്നു അന്ത്യം.

സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറിയായും ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്ക് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ നടക്കും