മലയാളം പറഞ്ഞും പഠിച്ചും ജീവിക്കുന്ന കേരളീയരുടെ അയൽ സംസ്ഥാനവും അടുപ്പമുള്ള ജനതയും ആണ് തമിഴ്നാട്ടിൽ ഉള്ളത്. എങ്കിലും തമിഴ് നാടിനും അവിടുത്തെ ആൾക്കാർക്കും ചില പ്രത്യേക സ്വഭാവഗുണങ്ങൾ ഉണ്ട്. രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലും സവർണ്ണ ഹിന്ദു വിഭാഗം നിലനിൽക്കുമ്പോൾ തമിഴ്നാട് പൂർണ്ണമായും ദ്രാവിഡ ജനതയുടെ നാടായി ആണ് നിലനിൽക്കുന്നത്. കേരളത്തെപ്പോലെ സമ്പൂർണ്ണ വിദ്യാഭ്യാസം ഒന്നും നേടാൻ കഴിഞ്ഞില്ല എങ്കിലും തമിഴകത്തെ ജനങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന നാടിൻറെ ചില താൽപര്യങ്ങൾ ഉണ്ട്. അര നൂറ്റാണ്ട് മുമ്പ് കേന്ദ്രസർക്കാർ ഹിന്ദി ഭാഷയെ ദേശീയ ഭാഷയായി അംഗീകരിക്കുകയും എല്ലാ സംസ്ഥാനങ്ങളിലും രണ്ടാം ഭാഷയായി ഹിന്ദി നിർബന്ധമാക്കുകയും ചെയ്തപ്പോൾ ഹിന്ദി വിരുദ്ധ പ്രക്ഷോഭവുമായി വലിയ പ്രശ്നം ഉയർത്തിയ ജനങ്ങളാണ് തമിഴ്നാട്ടിൽ ഉള്ളത്. അവർക്ക് സ്വന്തം നാടായ തമിഴ്നാടും തമിഴ് ഭാഷയും ആണ് ജീവൻ. അതിന് തടസ്സമുണ്ടാക്കാൻ ആരെയും അവർ അനുവദിക്കാറില്ല. തമിഴൻ എന്ന വാക്ക് ആദരവോടുകൂടിയും സ്നേഹത്തോടുകൂടിയും ഉൾക്കൊള്ളുന്ന ജനതയാണ് തമിഴ്നാട്ടിൽ ഉള്ളത്.
തമിഴ്നാട് ഭരിച്ചിട്ടുള്ള എല്ലാ സർക്കാരുകളും ഏതുകാര്യത്തേക്കാളും പ്രാധാന്യത്തോടെ കൂടി കണ്ടിരുന്നത് തമിഴ് ഭാഷയെയും തമിഴക ശൈലിയെയും ആയിരുന്നു. ഇപ്പോൾ ഏറ്റവും ഒടുവിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഒരു പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നു. സംസ്ഥാനത്ത് എല്ലാ റോഡുകളോടും ചേർന്ന് പ്രവർത്തിക്കുന്ന കടകൾക്കു മുന്നിലും സ്ഥാപനങ്ങൾക്ക് മുന്നിലും തമിഴ് ഭാഷയിൽ ബോർഡുകൾ സ്ഥാപിക്കണം എന്നാണ് പുതിയ നിർദ്ദേശം.
തമിഴ്നാട്ടിൽ ഏതുകാലത്തും രാഷ്ട്രീയ മടക്കം നിലനിന്നിട്ടുള്ളത് ദ്രാവിഡ ഭാഷയുടെ തണലിൽ ആണ്. ഡി എം കെ എന്ന നിലവിലെ ഭരണകക്ഷി പാർട്ടിയുടെ പൂർണമായ പേര് ദ്രാവിഡ മുന്നേറ്റ കഴകം എന്നാണ്. പ്രതിപക്ഷനേരയിലുള്ള എഐഎഡിഎംകെ പാർട്ടിയും ദ്രാവിഡ മുന്നേറ്റ പേരുചേർന്ന പ്രസ്ഥാനമാണ് ഡിഎംകെയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ് സ്റ്റാലിൻ. ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് ഒപ്പം നീങ്ങുന്ന മുഖ്യമന്ത്രി സ്റ്റാലിൻ കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിൽ ചേരുന്ന വ്യാപാരി ക്ഷേമനിധി ബോർഡ് യോഗത്തിനിടയിലാണ് എല്ലാ കടകളുടെയും പേര് തമിഴിൽ രേഖപ്പെടുത്തണം എന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. തമിഴ്നാട്ടിൽ എത്തുന്ന അന്യ ദേശക്കാരായ ആർക്കും നമ്മുടെ നാടിൻറെ ഭാഷ തിരിച്ചറിയാൻ കഴിയത്തക്ക വിധത്തിൽ തമിഴിൽ ബോർഡുകൾ എഴുതണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വന്തം മാതൃഭാഷയുടെ മഹത്വം മറ്റുള്ളവർക്ക് തിരിച്ചറിയാൻ ഇത് വഴിയൊരുക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാപാരികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി സ്റ്റാലിൻ സംസാരിച്ചത്. എങ്കിലും പൊതു വിഷയത്തിലും അദ്ദേഹം അഭിപ്രായം പറയുകയുണ്ടായി. കേന്ദ്രത്തിലെ പുതിയ നരേന്ദ്രമോദി സർക്കാരിൻറെ ബജറ്റ് തമിഴ്നാടിനോട് കാണിച്ച കടുത്ത അവഗണനയിൽ യോഗത്തിൽ വച്ച് മുഖ്യമന്ത്രി സ്റ്റാലിൻ പ്രതിഷേധം രേഖപ്പെടുത്തി. സ്വന്തം നാട്ടുകാരിയായ കേന്ദ്ര ധനകാര്യ മന്ത്രി നാടിനെ തന്നെ മറന്നുകൊണ്ട് പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾക്ക് അടിമയായി മാറിയ കാഴ്ചയാണ് ബജറ്റ് പ്രസംഗത്തിലൂടെ കണ്ടത് എന്നും സ്റ്റാലിൻ ആരോപിച്ചു. കഴിഞ്ഞ സർക്കാരിലും ധനകാര്യ മന്ത്രി ആയിരുന്ന നിർമല സീതാരാമൻ കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. തമിഴ്നാടിന്റെ ആസ്ഥാന കവിതയായ തിരുക്കുറളിലെ വരികൾ ഉദ്ധരിച്ചുകൊണ്ട് ആയിരുന്നു. ആ ധനകാര്യ മന്ത്രി ആണ് ഇപ്പോൾ സ്വന്തം നാടിനെ പൂർണമായും മറന്നുകൊണ്ടും തള്ളിപ്പറഞ്ഞു കൊണ്ടും ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത് എന്നും ഇതിൽ തമിഴക ജനത കടുത്ത പ്രതിഷേധം രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പറയുകയുണ്ടായി.
തമിഴ്നാട് സംസ്ഥാനത്ത് എങ്ങനെയെങ്കിലും പാർട്ടിക്ക് ശക്തി ഉണ്ടാക്കണം എന്ന് കരുതി കാത്തിരിക്കുന്ന ബിജെപിക്ക് ഈ ബജറ്റ് വലിയ തിരിച്ചടി സമ്മാനിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഏതായാലും തമിഴ്നാടു ജനതയും അവിടെ അധികാരത്തിലെത്തുന്ന സർക്കാരുകളും ആ സംസ്ഥാനത്തിന്റെ ചരിത്രവും പാരമ്പര്യവും സംസ്കാരവും ശക്തമായി തന്നെ നിലനിർത്താൻ ആഗ്രഹിക്കുന്നു എന്നതിൻറെ തെളിവുകൂടിയാണ് തമിഴ്നാടിന്റെ നാലു ഭാഗത്തിനുള്ളിലും തമിഴ് ഭാഷയിൽ ബോർഡുകൾ സ്ഥാപിക്കണം എന്നാ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിലൂടെ വ്യക്തമാകുന്നത്.