ഹേമകമ്മറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും,സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തില്ല

സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി സർക്കാർ ഇന്ന് പുറത്തുവിടും.

തിരുവനന്തപുരം: സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി സർക്കാർ ഇന്ന് പുറത്തുവിടും.

സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഇടപെടലിനെ തുടർന്നാണ് സാംസ്‌കാരിക വകുപ്പ് റിപ്പോർട്ട് പുറത്തുവിടുന്നത്.വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയ ഏഴ് മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് കൈമാറുക.