ഇടുക്കി: തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവച്ചു. ചെയര്‍മാനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന ആവിശ്വാസ പ്രമേയം മറ്റന്നാള്‍ പരിഗണിക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കം.
കൈക്കൂലി കേസില്‍ പ്രതിയായതോടെ സനീഷിനുള്ള പിന്തുണ എല്‍.ഡി.എഫ് പിൻവലിച്ചിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ് ജോര്‍ജ് പ്രതിയായത്.
എല്‍.ഡി.എഫ് പിന്തുണയിലാണ് യു.ഡി.എഫ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് ചെയര്‍മാനായത്.
ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു. സി.പി.എം സനീഷിനോട് രാജി ആവശ്യപ്പെട്ടിരുന്നു.