മമതാ ബാനര്‍ജിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച നീതി ആയോഗ് യോഗത്തില്‍ മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ സമയം അനുവദിച്ചെങ്കിലും അഞ്ചു മിനിറ്റു സംസാരിച്ചപ്പോഴേക്കും തന്റെ മൈക്ക് ഓഫ് ചെയ്യ്തെന്ന മമതയുടെ ആരോപണം കളവാണെന്നു നിര്‍മല സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നീതി ആയോഗ് യോഗത്തില്‍ ക്രമമനുസരിച്ച് മമതഉച്ചഭക്ഷണത്തിന് ശേഷമാണ് മമത സംസാരിക്കേണ്ടിയിരുന്നത്. എന്നാല്‍ നേരത്തെ മടങ്ങണം എന്ന് അഭ്യര്‍ഥന മാനിച്ച് ഏഴാമതായാണ് മമത സംസാരിച്ചത്.
മൈക്ക് ഓഫ് ചെയ്തുവെന്ന ആരോപണം തികച്ചും കളവാണെന്നും സത്യം പറയാന്‍ മമത തയ്യാറാകണമെന്നും നിർമല പറഞ്ഞു.
പങ്കെടുത്ത എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കൃത്യമായ സമയം അനുവദിച്ചിരുന്നെന്നും അത് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.