ചെന്നെെ: ഉരുള്‍പൊട്ടല്‍ ഉണ്ടായ പശ്ചാത്തലത്തില്‍ വയനാടിന് ദുരിതാശ്വാസ സഹായമായി അഞ്ച് കോടി രൂപ അടിയന്തരമായി അനുവദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് സഹായമായ അഞ്ചുകോടി രൂപ അനുവദിച്ചത്.
ഇവർക്കൊപ്പം രക്ഷാപ്രവർത്തനത്തിനായി അഗ്നിശമനസേനയിലെ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ 20 രക്ഷാപ്രവർത്തകരെയും ഒരു എസ് പിയുടെ നേതൃത്വത്തില്‍ 20 ദുരന്തനിവാരണ ടീമിനെയും 20 ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇവർ കേരളത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിക്കും.
കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ ഫോണില്‍ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.