അച്ഛൻ അമ്മമാർ തമ്മിൽ വഴക്ക് മൂക്കുമ്പോൾ അതിന് പലപ്പോഴും അതിന് പലപ്പോഴും തിരകൾ ആയി മാറുന്നത് മക്കളാണ്. അതിൽ തന്നെ ബാല്യത്തിൽ കഴിയുന്ന കൊച്ചുകുട്ടികൾ ആണെങ്കിൽ അത് സങ്കടകരമായ അവസ്ഥ കൂടിയാണ്. ഭർത്താവുമായി വഴക്കുണ്ടാക്കി പിണങ്ങിപ്പോയ ഭാര്യയെയും മൂന്ന് വയസ്സുള്ള മകളെയും കാണാനില്ല എന്ന പരാതിയുമായി അച്ഛൻ പോലീസ് സ്റ്റേഷനിൽ എത്തി. വിഷയം ചർച്ച ചെയ്യാൻ അമ്മയെ വിളിച്ചു വരുത്തിയപ്പോൾ പോലീസിന് കേൾക്കാൻ കഴിഞ്ഞത് അച്ഛൻ എന്ന ഭർത്താവിൻറെ തെറ്റുകുറ്റങ്ങൾ മാത്രമായിരുന്നു. അതിൻറെ പേരിൽ അച്ഛനായ ഭർത്താവിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ കോടതിയിൽ നടപടികൾ തുടങ്ങിക്കഴിഞ്ഞപ്പോൾ ആണ് സംഭവങ്ങളെല്ലാം മാറിമറിയുന്ന സാഹചര്യം ഉണ്ടായത്. ഭർത്താവിനോടുള്ള വിരോധം തീർക്കാൻ അമ്മയായ ഭാര്യ നടത്തിയ തട്ടിപ്പുകൾ ആയിരുന്നു മൂന്ന് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസ് എന്ന് തിരിച്ചറിഞ്ഞപ്പോൾ ആ അമ്മയ്ക്കെതിരെ നിയമപരമായ നടപടി എടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
പുതുതലമുറ മാതാപിതാക്കളിൽ അഭിപ്രായ ഭിന്നതകളും വേർപിരിയലുകളും ഇപ്പോൾ കേരളത്തിൽ സ്ഥിരം നടക്കുന്ന സംഭവങ്ങൾ ആയി മാറിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു സംഭവമാണ് ഹൈക്കോടതി വരെ എത്തിയത്. ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്കുണ്ടാവുകയും അത് ശക്തിപ്പെട്ട് അകന്ന് മാറുന്ന സ്ഥിതിയിലേക്ക് എത്തിക്കഴിയുകയും ചെയ്യുമ്പോൾ ചില അമ്മമാരായ സ്ത്രീകൾ ഭർത്താക്കന്മാരെ എങ്ങനെയെങ്കിലും ജയിലിൽ അടയ്ക്കണം എന്ന വാശിയോടുകൂടി രംഗത്ത് വരാറുണ്ട്. ഇതിന് പലപ്പോഴും ഉപയോഗിക്കുന്നത് കൊച്ചുമക്കളുടെ കാര്യമായിരിക്കും. ഇവിടെ ആദ്യം പരാതി നൽകിയത് അച്ഛനാണ്. പരിഹരിക്കാൻ അമ്മയെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയപ്പോൾ അമ്മ പറഞ്ഞത് എല്ലാം അച്ഛൻറെ മഹാ അപരാധങ്ങൾ ആയിരുന്നു. ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ എത്തുന്ന അച്ഛനായ ഭർത്താവ് കുട്ടിയെ പീഡിപ്പിക്കുന്നു എന്ന പരാതിയാണ് ഭാര്യയായ അമ്മ പോലീസിനോട് വിശദീകരിച്ചാൽ 2015 ൽ ആണ് തർക്കം പോലീസിൽ എത്തുന്നത്കുട്ടിയുടെ അമ്മയായ യുവതിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അച്ഛനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത കോടതിയിലേക്ക് മാറ്റി.
സ്റ്റേഷന്റെ വിചാരണ വേളയിൽ മജിസ്ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി എടുത്തു മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് ഉത്തരമായി കുട്ടി പറഞ്ഞ മറുപടി കോടതി രേഖയായി തനിക്ക് അച്ഛനെയും അമ്മയെയും ഇഷ്ടമാണ്. എന്നാൽ കൂടുതൽ ഇഷ്ടം അച്ഛനെയാണ് എന്ന് മൂന്നു വയസ്സുകാരി കൃത്രിമമില്ലാത്ത മറുപടി നൽകിയപ്പോൾ മജിസ്ട്രേറ്റ് ആ രേഖ അടിസ്ഥാനമാക്കി വിധി പറയുന്ന സ്ഥിതിയില്ല. വെറുതെ പറയുക ആയിരുന്നില്ല കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ നൽകിയ റിപ്പോർട്ടിൽ കുട്ടിയെ പീഡിപ്പിച്ചതായിട്ടോ ശാരീരിക പീഡനം നടത്തിയതായി ഒരു തെളിവും ഡോക്ടറുടെ സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നില്ല ഇതും മജിസ്ട്രേറ്റ് കാര്യമായി പരിഗണിച്ചു.
പിന്നീടാണ് കേസ് ഹൈക്കോടതിയിൽ എത്തിയത് മജിസ്ട്രേറ്റ് കോടതിയുടെ കണ്ടെത്തലുകളും മറ്റ് മറുപടികളും പരിശോധിച്ച ഹൈക്കോടതിയിൽ യുവതിയുടെ പരാതി തള്ളിക്കളയുവാനും വ്യാജ രേഖകൾ ഉണ്ടാക്കിയും കള്ളക്കേസ് ചമച്ചും തെറ്റിദ്ധരിപ്പിക്കൽ നടത്തിയതിന് അമ്മയായ യുവതിക്കെതിരെ പോലീസ് കേസ് എടുക്കുവാനും ഹൈക്കോടതി ഉത്തരവിട്ടു. മാത്രവുമല്ല ഭാര്യാഭർത്താക്കന്മാരുടെ വൈവാഹിക ജീവിതത്തിലെ തർക്കങ്ങൾ ഉണ്ടാകുമ്പോൾ ആ തർക്കങ്ങൾക്ക് ന്യായം കണ്ടെത്തുവാനും ബലം കൂട്ടുവാനും പിഞ്ചുകുട്ടികളെ ഇരകളാക്കുന്നത് ഒരു കാരണവശാലും അനുവദിക്കാൻ കഴിയുന്ന കാര്യമല്ല എന്നും ഇത്തരം പ്രവണതകൾ തടയുന്നതിന് സമൂഹം തന്നെ രംഗത്ത് വരണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ഏതായാലും കള്ളക്കേസ് ഉണ്ടാക്കി ഭർത്താവുമായുള്ള വൈരാഗ്യത്തിന്റെ പക തീർക്കാൻ യുവതിയായ അമ്മ നടത്തിയ പരിശ്രമങ്ങൾ ഹൈക്കോടതി തടയുകയാണ് ഉണ്ടായത്. ഇത്തരം അനുഭവങ്ങൾ നമ്മുടെ സമൂഹത്തിനിടയിൽ പലപ്പോഴും ആവർത്തിക്കപ്പെടുന്നുണ്ട്. വലിയ പ്രശസ്തരായ ആൾക്കാരുടെയും പ്രമുഖരുടെയും ഒക്കെ കുടുംബങ്ങളിൽ പോലും പുതു തലമുറ ദമ്പതിമാർ വഴക്കിട്ട് പിരിയുമ്പോൾ പിഞ്ചു കുട്ടികളെ വാശിയോടുകൂടി പിടിവലിയിൽ ഉൾപ്പെടുത്തുന്നത് പോലും നമ്മൾ കണ്ടിട്ടുള്ളതാണ്. യാതൊരു കൃത്രിമവും പഠിക്കാത്ത ബാല്യത്തിൽ നിൽക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ മാനസികമായി പീഡിപ്പിക്കുവാൻ മാത്രമാണ് ഇത്തരത്തിലുള്ള പരിശ്രമങ്ങൾ സഹായിക്കുക എന്ന കാര്യം തർക്കത്തിന്റെ നടുവിൽ നിൽക്കുന്ന യുവ ദമ്പതികൾ എങ്കിലും തിരിച്ചറിയണം എന്നാണ് ഞങ്ങളുടെ അഭ്യർത്ഥന.