തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂരില്‍ യുഡിഎഫ് സീറ്റും ആലപ്പുഴയില്‍ സിപിഎം സീറ്റും ബിജെപി പിടിച്ചെടുത്തു

ഉപതെരഞ്ഞെടുപ്പില്‍‌ മുൻ‌തൂക്കം ബിജെപിയ്ക്ക്.

തൃശൂർ പാവറാട്ടിയില്‍ യുഡിഎഫിന്റെ സീറ്റും ആലപ്പുഴ ചെറിയനാട് പഞ്ചായത്തില്‍ സിപിഎമ്മിന്റെ സീറ്റും പിടിച്ചെടുത്ത് ബിജെപി.

മലപ്പുറത്ത് പതിറ്റാണ്ടുകളായി സിപിഎം കോട്ടയായിരുന്ന രണ്ടു സീറ്റുകളിൽ പാർട്ടിക്കു നഷ്ട്ടം.

ചെറിയനാട് നാലാം വാർഡില്‍ 107 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി ജയിച്ചത്. പാവറട്ടിയില്‍ 391 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സീറ്റ് ബിജെപി പിടിച്ചെടുത്തത്.

സംസ്ഥാനത്തെ 49 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പില്‍ 62.61 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.